നെയിൽ പോളീഷുകൊണ്ട് ഇങ്ങനെയും ഉപയോഗങ്ങളോ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2020 8:05 am

Menu

Published on April 15, 2017 at 3:23 pm

നെയിൽ പോളീഷുകൊണ്ട് ഇങ്ങനെയും ഉപയോഗങ്ങളോ ….!

non-beauty-uses-of-nail-polish

ഇന്നത്തെ കാലത്ത് നെയില്‍ പോളീഷ് ഉപയോഗിക്കാത്ത പെണ്‍കുട്ടികളെ കാണാൻ കിട്ടില്ല. കൈ നഖങ്ങളുടെ ഭംഗിക്ക് നെയില്‍ പോളീഷ്‌ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌. നഖങ്ങളുടെ ഭംഗി കൂട്ടാൻ മാത്രമല്ല നെയിൽ പോളീഷുകൊണ്ട് വേറെയും ചില ഗുണങ്ങളുണ്ട്. വിപണികളില്‍ വിവിധ നിറത്തിലും മണത്തിലുമുള്ള നെയില്‍ പോളിഷുകള്‍ ലഭ്യമാണ്.ഒരു കവർ സീൽ ചെയ്യേണ്ട ആവശ്യം വന്നാൽ ഗ്ലൂ സ്റ്റിക് കിട്ടിയില്ലേൽ അൽപം നെയിൽ പോളിഷ് കവറിന്റെ അരികുകളിൽ പുരട്ടി ഒട്ടിച്ചാൽ മതി. അടുക്കളയിൽ മുളക്‌പൊടി,മല്ലിപ്പൊടി ,മസാല എന്നിവ ഇട്ടുവെക്കുന്നത് ഒരേ പാത്രത്തിലാണെങ്കിൽ അവ മാറിപ്പോകാതിരിക്കാൻ ഈ സാധനത്തിൻറെ പേര് എഴുതി പാത്രത്തിൻറെ പുറത്ത് എഴുതി ഒട്ടിക്കാറുണ്ട്. ഇത് വെള്ളം നനഞ്ഞ് മാഞ്ഞുപോകാതിരിക്കാൻ അൽപം നെയിൽ പോളിഷ് പുരട്ടിയാൽ മതിഷൂലേസിന്റെ അറ്റം ചിലപ്പോൾ പൊട്ടിപോകാറുണ്ട്. ഈ സ്ഥലത്ത് അല്പം നെയിൽ പോളിഷ് പുരട്ടുകയോ ഉരുക്കുകയോ ചെയ്‌താൽ പ്രശ്നം പരിഹരിക്കാം. പച്ച ഫാൻസി എന്നാൽ മോതിരമോ മാലയോ അണിഞ്ഞ് കുറച്ച് കഴിയുമ്പോൾ ചിലയാളുകളുടെ ചർമ്മത്തിൽ അവിടെ പച്ച നിറം കാണാം . ഫാൻസി ആഭരണങ്ങളിൽ പോളിഷ് പുരട്ടിയാൽ അതിലെ നിറം നിങ്ങളുടെ ചർമ്മത്തിൽ പറ്റാതെ ഇരിക്കും .ബെൽറ്റിൻറെ കൊളുത്തു തുരുമ്പുപിടിക്കാതിരിക്കാൻ അതിൽ അൽപം നെയിൽ പോളീഷ് പുരട്ടിയാൽ മതി. ചില സ്ഥലങ്ങളിൽ വീടിന്റെയും അലമാരയുടെയും താക്കോലുകൾ കാണാൻ ഒരുപോലെയായിരിക്കും. എന്നാൽ ഇതിൽ പല നിറത്തിലുള്ള നെയിൽ പോളിഷുകൾ പുരട്ടിയാൽ അവ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും.

Loading...

More News