ഡീസൽ ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും ....!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:47 pm

Menu

Published on March 20, 2018 at 10:28 am

ഡീസൽ ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും ….!!

now-get-fuel-at-your-doorstep

ഒരു ഫോൺ കോളിലൂടെ എന്തും വീട്ടു പടിക്കലെത്തുന്ന കാലമാണിത്. ഇനി മുതൽ ഡീസലും നിങ്ങളുടെ വീട്ടുമുറ്റത്തെത്തും. ഈ പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത് രാജ്യത്തെ വലിയ പെട്രോള്‍ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ്. വെറുമൊരു കോൾ മതി ഇവർ നിങ്ങൾക്കാവശ്യമുള്ള സ്ഥലത്ത് ഡീസൽ എത്തിച്ച് തരും. ടാങ്കറും പമ്പുകളിലെ അതേ മാതൃകയിലുള്ള മീറ്ററുമുള്ള വാഹനമാണ് ഡീസൽ എത്തിച്ച് തരിക.

ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശം ഗ്രാമങ്ങളിലും ദൂരദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ഇന്ധനം കിട്ടാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുക എന്നതാണ്. മഹാരാഷ്ട്രയിലെ പുണെയിൽ തുടങ്ങിയ ഈ പദ്ധതി അധികം വൈകാതെ രാജ്യം മുഴുവൻ നടപ്പാക്കും. ഒരാൾക്ക് എത്ര അളവിൽ ഡീസൽ ലഭിക്കുമെന്നോ, പമ്പിൽനിന്നു ലഭിക്കുന്ന അതേ വിലയിലാണോ ഡീസൽ ലഭിക്കുകയെന്നോ ഉള്ള കാര്യങ്ങളിൽ വ്യക്തതയായിട്ടില്ല.

Loading...

More News