ഒടിയൻറെ ലൊക്കേഷൻ വീഡിയോ പുറത്ത്...!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2018 5:04 am

Menu

Published on March 13, 2018 at 11:06 am

ഒടിയൻറെ ലൊക്കേഷൻ വീഡിയോ പുറത്ത്…!

odiyan-movie-location-video

യൗവ്വനയുക്തനായ മോഹന്‍ലാലിനെ ഒരിക്കല്‍ കൂടി കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.ഒടിയന്റെയും തേന്‍കുറിശ്ശിയുടെയും കഥ പറയുന്ന ഒടിയന്‍ മാണിക്യന്‍ എന്ന ചിത്രത്തിൻറെ ലൊക്കേഷൻ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോയിൽ കലാസംവിധായകന്‍ പ്രശാന്ത് മാധവിന്റെ കരവിരുതില്‍ ഒരുക്കിയ കൂറ്റന്‍ സെറ്റ് കാണാവുന്നതാണ്. പാലക്കാട് കോങ്ങാട് എന്ന സ്ഥലത്ത് 20 ഏക്കറോളം സെറ്റ് ഇട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ ഒരുക്കുന്ന ചിത്രത്തിൻറെ സംവിധാനം ശ്രീകുമാർ മേനോനാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി െപരുമ്പാവൂർ ആണ് നിർമാണം.മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. കേരളത്തിൽ വൈദ്യുതി വരുന്നതിനു മുൻപുള്ള കാലത്ത് ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ. വേലിപ്പുറത്തും പാടവരമ്പത്തും മരക്കൊമ്പിലുമൊക്കെ ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകും. ഒടിയനെ നേരിൽക്കണ്ടവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. എന്നാൽ കഥകൾ ഉറപ്പോടെ പറയുന്നു: ഒടിയൻ ഉണ്ട് ! അത്തരത്തിൽ ഒരു ഒടിയനാണു മോഹൻലാൽ അവതരിപ്പിക്കുന്ന മാണിക്കൻ എന്ന കഥാപാത്രം.

Loading...

More News