കൊടുങ്കാറ്റും പ്രമുഖരുടെ മരണങ്ങളും പ്രവചിച്ച യുവാവിന്റെ വീഡിയോ വൈറലാകുന്നു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:04 am

Menu

Published on December 1, 2017 at 4:05 pm

കൊടുങ്കാറ്റും പ്രമുഖരുടെ മരണങ്ങളും പ്രവചിച്ച യുവാവിന്റെ വീഡിയോ വൈറലാകുന്നു

okhi-cyclone-prediction-by-young-man

തെക്കന്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളില്‍ ‘ഓഖി’ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുന്നതിനിടെ ഇത്തരം പ്രകൃതി ക്ഷോഭങ്ങളെ കുറിച്ച് പ്രവചനം നടത്തുന്ന യുവാവിന്റെ വീഡിയോ വൈറല്‍.

ദു:ഖ വെള്ളിക്ക് മുന്‍പായി കേരളത്തില്‍ ഭൂചലനം, കൊടുങ്കാറ്റ് എന്നിവയുണ്ടാകുമെന്നായിരുന്നു ഇയാളുടെ പ്രവചനം. പ്രശസ്തരായ മൂന്ന് പേരുടെ മരണവും ഇയാള്‍ പ്രവചിച്ചത് സത്യമായതും ശ്രദ്ധേയമാകുന്നുണ്ട്.

2017 ഒക്ടോബര്‍ 26 ന് നടത്തിയ പ്രവചനങ്ങളില്‍ ഭൂരിഭാഗവും നടന്നതോടെ ഇയാള്‍ ജനശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. മലയാറ്റൂര്‍ മലമുകളില്‍ നിന്നാണ് യുവാവ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ഉഴവൂര്‍ വിജയന്‍, ഐ.വി. ശശി തുടങ്ങിയവരുടെ മരണം താന്‍ കൃത്യമായി പ്രവചിച്ചിരുന്നു എന്ന് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്. പ്രശസ്തരായ മൂന്ന് പേരുടെ മരണം കൂടിയുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. 2018 ലെ ദു:ഖവെള്ളിക്ക് മുന്‍പ് ഈ ദുരന്തങ്ങളെല്ലാം എത്തുമെന്നാണ് പ്രവചനം. ജി.എസ്.ടിക്ക് പരിഹാരം വരുമെന്നും ഇയാള്‍ പ്രവചിച്ചിരുന്നു.

നവംബര്‍ അവസാനം സിനിമ മേഖലയിലെ ഒരു പ്രഗത്ഭന്‍ മരിക്കുമെന്നും കേരളത്തില്‍ കൊടുങ്കാറ്റ് ഉണ്ടാകുമെന്ന ഇദേഹത്തിന്റെ പ്രവചനം സത്യമായതോടെയാണ് ഇയാളുടെ പ്രവചന വീഡിയോ വീണ്ടും വൈറലാവുകയാണ്.

Loading...

More News