രാത്രി കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നു രാവിലെ കണ്ണുതുറന്നപ്പോള്‍ കിണറില്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:45 am

Menu

Published on August 10, 2017 at 2:22 pm

രാത്രി കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നു, കണ്ണുതുറന്നപ്പോള്‍ കിണറില്‍

old-man-wife-land-in-a-well-as-their-bedroom-sinks

ചെന്നൈ: കിടക്ക കണ്ടാല്‍ അവന്‍/അവള്‍ ശവമാണെന്നൊക്കെ നമുക്കിടയിലെ പതിവ് പറച്ചിലുകളാണ്. മിക്കവാറും രാത്രി ഉറങ്ങാന്‍ കിടന്നാല്‍ പിന്നീട് നേരംവെളുത്താല്‍ മാത്രമായിരിക്കും ഒന്ന് കണ്ണുതുറക്കുക. അതിനിടെ സംഭവിക്കുന്നതൊന്നും ചിലപ്പോള്‍ നമ്മാള്‍ അറിഞ്ഞെന്ന് വരില്ല.

ആമ്പത്തൂര്‍ സ്വദേശിയായ മുന്‍ എല്‍ഐസി ഏജന്റായിരുന്ന ചന്ദ്രശേഖരന്‍ എന്ന 69കാരന്‍ ഇതുപോലെ സ്വന്തം കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നെ കണ്ണുതുറന്നപ്പോള്‍ കാണുന്നത് ഒരു കിണറ്റില്‍ കിടക്കുന്നതാണ്. കിടപ്പുമുറിയുടെ ഒരുഭാഗം ഭൂമിക്കടിയിലേക്ക് താഴ്ന്നുപോകുകയായിരുന്നു.

ചന്ദ്രശേഖരന്റെ നിലവിളി കേട്ട് എത്തിയ ഭാര്യയും കാലുതെറ്റി എട്ടടിയോളം നീളമുണ്ടായരുന്ന ഈ കുഴിയിലേക്കു വീണു. അമ്പത്തൂര്‍ സാമിമഠം റോഡിലെ എസ്.എസ്.വി.കെ ഫ്‌ളാറ്റിലായിരുന്നു അപകടം. രണ്ട് നിലകളിലായി ആറു വീടുകളാണ് ഈ കെട്ടിടത്തിലുള്ളത്. താഴത്തെ നിലയിലായിരുന്നു ചന്ദ്രശേഖരനും ഭാര്യയും താമസിച്ചിരുന്നത്.

ഇവരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് അഗ്‌നിശമനസേനയും സംഭവസ്ഥലത്തെത്തി. പത്ത് അടി താഴ്ചയിലേക്ക് വീണുപ്പോയ ചന്ദ്രശേഖരനെയും ഭാര്യയെയും ഏണി ഇറക്കിയാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരെയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

കിണര്‍ നികത്തിയായിരുന്നു നാലുവര്‍ഷം മുന്‍പ് ഇവിടെ കെട്ടിടം പണിതത്. കിണര്‍ നന്നായി മൂടാത്തതാണ് കെട്ടിടം താഴ്ന്നുപോകാനുള്ള കാരണമായി അഗ്‌നിശമന സേന ചൂണ്ടികാട്ടിയത്. കെട്ടിടത്തില്‍ താമസിച്ചിരുന്ന മറ്റ് 14 പേര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

Loading...

More News