ഓംപുരിയുടെ മരണത്തിൽ ദുരൂഹത....പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2018 12:26 pm

Menu

Published on January 10, 2017 at 2:33 pm

ഓംപുരിയുടെ മരണത്തിൽ ദുരൂഹത….പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്…!!!

om-puri-did-not-die-of-natural-causes-postmortem-report

നടൻ ഓംപുരിയുടെ പെട്ടെന്നുളള മരണം സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പൊലീസിൻറെ റിപ്പോർട്ട്. എന്നാൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ദുരൂഹതകൾക്ക് ചുരുളഴിയാൻ തുടങ്ങി. ഓംപുരിയുടെ പെട്ടെന്നുളള മരണത്തെ തുടർന്ന് നേരത്തെ തന്നെ പല സംശയങ്ങളും ഉയർന്നു വന്നിരുന്നു.പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം അജ്ഞാതം എന്ന് രേഖപ്പെടുത്തിയിരുന്നതാണ് കൂടുതൽ സംശയങ്ങൾക്കിടവരുത്തിയത്. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ഓംപുരിയുടെ മൃതദേഹത്തിൻറെ തലയുടെ ഇടതുഭാഗത്തായി കണ്ടെത്തിയ മുറിവാണ് ഇപ്പോൾ കൂടുതൽ സംശയങ്ങള്‍ക്ക് വഴിതെളിയിച്ചിരിക്കുന്നത്. എന്നാൽ ഇത് ഹൃദയാഘാതത്തെ തുടര്‍ന്ന് നിലത്ത് വീണപ്പോള്‍ തല തറയിൽ ഇടിച്ച് മുറിവുണ്ടായതാകാനാണ് സാധ്യത എന്നാണ് പോലീസ് നിഗമനം. സ്വാഭാവിക മരണമല്ലെന്ന പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടു പുറത്തുവന്നതോടെ നടനെ എന്തായിരിക്കും മരണത്തിലേക്കു നയിച്ചതെന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉയര്‍ന്നതോടെ ഓംപുരിയുടെ ബന്ധുക്കള്‍ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഓം പുരിയുടെ ഡ്രൈവറെയും വീട്ടു ജോലിക്കാരെയും ചോദ്യം ചെയ്തു. ഓംപുരിയുടെ മറ്റു ബന്ധുക്കളേയും പൊലീസ് ചോദ്യം ചെയ്‌തേക്കും. വെള്ളിയാഴ്ച പുലര്‍ച്ചെ അന്ധേരിയിലെ വീട്ടിലാണ് ഓംപുരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ അടുക്കളയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ഡ്രൈവര്‍ കണ്ടത്. തലേന്നുരാത്രി ഒരു പാര്‍ട്ടിക്കുശേഷം താനാണ് അദ്ദേഹത്തെ വീട്ടില്‍കൊണ്ടുചെന്നാക്കിയതെന്നും രാവിലെ ഏഴുമണിക്ക് അദ്ദേഹത്തെ അന്വേഷിച്ചുചെന്നപ്പോഴാണ് മൃതദേഹം കണ്ടതെന്നും ഡ്രൈവർ പറഞ്ഞു. മരിക്കുന്നതിൻറെ തലേദിവസം രാത്രി മകനെ കാണാനായി പിണങ്ങിപ്പിരിഞ്ഞ ഭാര്യ നന്ദിതയുടെ വീട്ടിൽ ഓംപുരി പോയിരുന്നു. എന്നാൽ നന്ദിതയും മകനും അവിടെ ഇല്ലായിരുന്നു. എന്നിട്ടും അവിടെ ഒരുപാട് നേരം അദ്ദേഹം അവരെ കാത്തിരുന്നതായി നിര്‍മാതാവ് ഖാലിദ് കിദ്വായി പോലീസിനോട് പറഞ്ഞു.

Loading...

More News