പ്രതികാരം ചെയ്യാനെത്തിയ ഓംപുരിയുടെ പ്രേതം; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളുമായി ചാനല്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2017 5:26 am

Menu

Published on April 20, 2017 at 5:42 pm

പ്രതികാരം ചെയ്യാനെത്തിയ ഓംപുരിയുടെ പ്രേതം; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളുമായി ചാനല്‍

om-puri-ghost-pak-news-channel-aamir-liaqat-ajit-doval-nandita

അന്തരിച്ച ബോളിവുഡ് നടന്‍ ഓംപുരിയുമായി ബന്ധപ്പെട്ട് വിവാദ വാര്‍ത്തയുമായി പാക്കിസ്ഥാന്‍ ചാനല്‍.
ഓംപുരിയുടെ പ്രേതത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെന്നും ആ ദൃശ്യങ്ങള്‍ ചാനലിന് ലഭിച്ചെന്നുമാണ് പാക്കിസ്ഥാന്‍ ചാനലായ ബോല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓംപുരിയുടെ മുംബൈയിലെ വീടിന് മുന്നിലാണ് പ്രേതരൂപത്തെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഓംപുരിയുടെ മരണത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ചാനലാണ് ബോല്‍ ന്യൂസ്.

ജനുവരി പതിനാലാം തീയതിയിലെ ദൃശ്യങ്ങളാണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. മുന്‍ ഭാര്യ നന്ദിതയോടും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടും ഓം പുരി പ്രതികാരം തീര്‍ക്കാന്‍ എത്തിയതാണെന്ന് ചാനല്‍ അവതാരകന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇപ്പോഴാണ് ഏറ്റെടുത്തത്. ഇക്കഴിഞ്ഞ ജനുവരി ആറിനായിരുന്നു ഓംപുരിയുടെ മരണം. ഹൃദയാഘാതമായിരുന്നു മരണകാരണം. എന്നാല്‍, ഇത് വിശ്വസനീയമല്ലെന്നും മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News