പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഒമാനിൽ 87 തസ്തികകളില്‍ വിസാ നിരോധനം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 10:44 am

Menu

Published on January 29, 2018 at 9:52 am

പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഒമാനിൽ 87 തസ്തികകളില്‍ വിസാ നിരോധനം

oman-visa-new-rules

മനാമ: ഒമാനില്‍ സ്വകാര്യ മേഖലയിലെ 87 തസ്തികകളില്‍ താല്‍ക്കാലിക വിസാ നിരോധനം. ഈ തസ്തികളില്‍ പ്രവാസികളെ നിയമിക്കുന്നത് നിരോധിച്ച് ഞായറാഴ്ച ഉത്തരവിറങ്ങി.മാനവ ശേഷി മന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്രി ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജി, അക്കൗണ്ടിങ് ആന്റ് ഫൈനാന്‍സ്, മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹ്യൂമന്‍ റിസോഴ്‌സസ്, ഇന്‍ഷ്വറന്‍സ്, ഇന്‍ഫര്‍മേഷന്‍ മീഡിയ, മെഡിക്കല്‍, എയര്‍പോര്‍ട്ട്, എഞ്ചിനീയറിങ്, ടെക്‌നിക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലാണ് അടുത്ത ആറുമാസത്തേക്ക് പുതിയ വിസ അനുവദിക്കാതിരിക്കുക.

എന്നാല്‍ നിലവില്‍ ഈ തസ്തികകളിലുള്ളവര്‍ക്ക് ജോലി തുടരുന്നതിനും വിസ പുതുക്കുന്നതിനും പ്രശ്‌നമുണ്ടാവില്ല. പക്ഷെ പ്രവാസികള്‍ വന്‍തോതില്‍ ജോലി ചെയ്യുന്ന തസ്തികകളാണ് ഇവയില്‍ ഭൂരിഭാഗവും എന്നത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് 25,000 തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാനുള്ള സ്വദേശിവല്‍ക്കരണ നടപടിയുടെ ഭാഗമായാണ് ഈയൊരു തീരുമാനം മന്ത്രാലയം കൈകൊണ്ടത്.

Loading...

More News