ലോകത്തെ ഞെട്ടിച്ച്‌ പ്രിയ; ഒറ്റ ദിവസം കൊണ്ട് സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2018 12:30 pm

Menu

Published on February 12, 2018 at 2:33 pm

ലോകത്തെ ഞെട്ടിച്ച്‌ പ്രിയ; ഒറ്റ ദിവസം കൊണ്ട് സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം

omar-lulu-adaar-love-hit-song-priya-varyar-instagram-third-position

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ ‘മാണിക്യമലരായ പൂവി’ലൂടെ താരമായ പ്രിയാ വാര്യര്‍ ഇന്‍സ്‌റാഗ്രാമിലും താരമാകുന്നു. ഒരൊറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ഫോളോവെഴ്‌സിനെ നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പ്രിയ എത്തിയിരിക്കുന്നത്. 6.06 ലക്ഷം പേരാണ് പ്രിയയെ ഒരൊറ്റ ദിവസം കൊണ്ട് ഫോയിലോ ചെയ്തിരിക്കുന്നത്.

അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയില്‍ ഒന്നാമത്. 8.8 ലക്ഷം പേരാണ് ഒറ്റദിവസം കൊണ്ട് ജെന്നറിനെ പിന്തുടര്‍ന്നത്. രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ റൊണാള്‍ഡേയെ പിന്തുടര്‍ന്നത്. ഇവര്‍ക്ക് പിറകില്‍ മൂന്നാം സ്ഥാനത്തെത്തിരിക്കുകയാണ് പ്രിയ.

ഏതായാലും പാട്ട് ഹിറ്റായതോടെ പ്രിയയും ഹിറ്റായിരിക്കുകയാണ്. പാട്ടിലെ ചില കണ്ണിറുക്കല്‍ രംഗങ്ങളും മറ്റുമൊക്കെ കേരളവും ഇന്ത്യയും കടന്ന് പുറംലോകത്ത് വരെ തരംഗമായിട്ടുണ്ട്.

Loading...

More News