ഓണം ബമ്പർ; നറുക്കെടുപ്പിനു മുമ്പ് തന്നെ ഒന്നാം സമ്മാനം സർക്കാരിന്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:47 am

Menu

Published on September 12, 2017 at 5:40 pm

ഓണം ബമ്പർ; നറുക്കെടുപ്പിനു മുമ്പ് തന്നെ ഒന്നാം സമ്മാനം സർക്കാരിന്

onam-lottery-kerala-govt-gets-big-income

തിരുവനന്തപുരം: ഓണം ബമ്പർ നറുക്കെടുപ്പിനു മുമ്പ് തന്നെ ഒന്നാം സമ്മാനം കേരള സർക്കാർ സ്വന്തമാക്കിയിരിക്കുകയാണ്. 10 കോടിയാണ് ഓണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനത്തിന് ലഭിക്കുന്ന തുക. എന്നാൽ ഇതിലും ഒരുപാട് വലിയ തുകയാണ് സർക്കാരിന് ടിക്കറ്റ് വിറ്റ ഇനത്തിൽ ലഭിക്കുക. 108 കോടി രൂപയാണ് സർക്കാർ ഖജനാവിലേക്ക് തിങ്കളാഴ്ച വരെ ലഭിച്ച തുക.

സമ്മാനത്തുക കൂട്ടിയത് പോലെ തന്നെ ടിക്കറ്റിന്റെ വിലയിലും കാര്യമായ വർദ്ധന ഉണ്ടായിരുന്നെങ്കിലും ഇതൊന്നുംതന്നെ വിൽപ്പനയെ ബാധിച്ചിരുന്നില്ല. 250 രൂപ വില ആയിട്ടുകൂടെ വാങ്ങുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല.

മൊത്തം 48 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് വിൽപ്പനക്ക് വെച്ചിരുന്നത്. എന്നാൽ ഇവ തീരാനായതോടെ 12 ലക്ഷം ടിക്കറ്റുകൾ കൂടെ അച്ചടിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 90 ലക്ഷം വരെ ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതിയാണുള്ളത്. ഒരു 70 ലക്ഷം വരെ ടിക്കറ്റുകളെങ്കിലും വിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

61.81 കോടി രൂപയാണ് മൊത്തം സമ്മാനത്തുക. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തിന് 8 കോടി ഉള്ളത് ഈ വർഷം പത്തു കോടി ആയപ്പോൾ ടിക്കറ്റ് വില 200ൽ നിന്നും 250 ആയി ഉയരുകയും ചെയ്തു.

Loading...

More News