ഓണസദ്യ വിളമ്പേണ്ടത് എങ്ങനെ.. ഉണ്ണേണ്ടത് എങ്ങനെ..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:38 am

Menu

Published on August 21, 2017 at 2:08 pm

ഓണസദ്യ വിളമ്പേണ്ടത് എങ്ങനെ.. ഉണ്ണേണ്ടത് എങ്ങനെ..

onam-sadya-facts-and-dishes

സദ്യകളിൽ കേമനായ ഓണസദ്യ ഇഷ്ടപ്പെടാത്തവരില്ല. പല തരം ആഘോഷങ്ങൾക്കും സദ്യ തയ്യാറാക്കാറുണ്ടെങ്കിലും ഓണസദ്യയുടെ പ്രത്യേകത ഒന്ന് വേറെ തന്നെയാണ്. ഇത്തരം സദ്യയുടെ ഏറ്റവും വലിയ പ്രത്യേകതയും ഗുണവും എന്തെന്ന് വെച്ചാൽ പൂർണമായും ഇവ ശുദ്ധ സസ്യാഹാരം ആയിരിക്കും എന്നതാണ്. ഓണ സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും തുടങ്ങി ഓരോന്നിനും അതിന്റേതായ ശൈലിയും രീതിയും ഉണ്ട്.

ഓണസദ്യ വിളമ്പുന്ന വിധം

സദ്യയ്ക്ക് ഇല ഇടുന്നത് മുതൽ അതിന്റേതായ രീതികളുണ്ട്. വാഴയിലയുടെ വീതി കുറഞ്ഞ വശമായ തലഭാഗം ഉണ്ണുന്ന ആളുടെ ഇടതുവശത്തായി വരുന്ന രീതിയിൽ ഇടുക. സദ്യയിലെ ഓരോ വിഭവങ്ങൾക്കും അതിന്റേതായ സ്ഥാനവും പ്രാധാന്യവും ഉണ്ട്. അതിനാൽ ഒരോന്നും വിളമ്പുന്നതിനു ഒരു ക്രമവും രീതിയും ഉണ്ട്. തൊട്ടു കൂട്ടുന്ന കറി, കൂട്ടുകറി, ചാറുകറി ഇങ്ങനെ തരം തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ ഇലയുടെ ഇടതു ഭാഗത്താണ് വിളമ്പുക.

പിന്നെ തൊട്ടു കൂട്ടൽ കറികളായ അച്ചാർ, ഇഞ്ചിപുളി എന്നിവ ഇലയുടെ ഇടിത്തേ മൂലയിൽ വിളമ്പുക. ഇനി മധ്യഭാഗത്ത് നിന്നും വലതുഭാഗത്തേക്ക് വിളമ്പിത്തുടങ്ങുക. അവിയൽ, തോരൻ, കാളൻ, തുടങ്ങിയവ‌ എല്ലാം കൂട്ടുകറികളിൽ പെടുന്നു. ചാറുകറികൾ ചോറിൽ ഒഴിക്കുക. നെയ് ചേർത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാർ എന്നിവയെല്ലാം ചാറുകറികളിൽ പെടുന്നു. പഴം ഇലയ്ക്ക് പുറത്തായി ഇടത് വശത്ത് വെക്കുക. കൂടെ പപ്പടവും പായസവും മറ്റു വിഭവങ്ങളും കൊടുക്കുക.

ഓണസദ്യ ഉണ്ണുന്ന വിധം

എല്ലാ ഭക്ഷണവും കഴിക്കുന്ന പോലെ വലതു കൈ കൊണ്ട് തന്നെയാണ് സദ്യയും കഴിക്കുക. ആദ്യം പരിപ്പും നെയ്യും ചേർത്ത് ചോറ് കഴിക്കുക. പിന്നീട് പുളിശ്ശേരിയും ചേർത്ത് കഴിക്കുക. പിന്നീട് സാമ്പാറും കൂട്ടി കഴിക്കുക. പിന്നീട് പായസം കഴിക്കുക. അടപ്രഥമൻ പഴവും ചേർത്താണ് കഴിക്കേണ്ടത്. ഒടുവിൽ തൈരും ചേർത്ത് ഉണ്ണുക.

സദ്യ കഴിഞ്ഞു ഇല മടക്കുന്നതിനും ഉണ്ട് അതിന്റെ ചില രീതികൾ. ഊണ് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഇല മുകളിൽ നിന്നും താഴോട്ടാണ് മടക്കേണ്ടത്. സദ്യക്ക് ശേഷം ചിലർ ചുണ്ണാമ്പ് ചേർത്തുള്ള വെത്തിലയും മുറുക്കുന്നു.

വിഭവങ്ങൾ

നാലു കറി

കാളൻ
ഓലൻ
എലിശേരി
പുളിശേരി

നാലു ഉപ്പിലിട്ടത്

ഇഞ്ചിത്തയിർ
പുളിയിഞ്ചി
മാങ്ങ
നാരങ്ങ

നാലു വറവ്

കായ
ചേന
മുളക്
ശർക്കര ഉപ്പേരി

നാലു ഉപദംശം(തൊടുകറി)

കാളൻ
ഓലൻ
അവിയൽ
കൂട്ടുകറി /എരിശേരി
തോരൻ
ഇഷ്ടു
പച്ചടി
കിച്ചടി
നെയ്യ്
പഴം
പരിപ്പ്
പപ്പടം

പ്രഥമൻ

പാലട പ്രഥമൻ (അട പ്രഥമൻ)
പഴ പ്രഥമൻ
ഗോതമ്പ് പ്രഥമൻ
ചക്ക പ്രഥമൻ
പരിപ്പ് പ്രഥമൻ
അരിപ്പായസം

Loading...

More News