കൊച്ചിന്‍ റിഫൈനറിയില്‍ പൊട്ടിത്തെറി;ഒരാള്‍ മരിച്ചു

Welcome to NIRBHAYAM.COM | Keralas No. 1 News Portal

Nirbhayam.com

January 17, 2017 1:02 pm

Menu

Published on January 11, 2017 at 8:35 am

കൊച്ചിന്‍ റിഫൈനറിയില്‍ പൊട്ടിത്തെറി;ഒരാള്‍ മരിച്ചു

one-dead-in-explosion-at-kochi-bpcl-refinery

കൊച്ചി: കൊച്ചിന്‍ റിഫൈനറിയില്‍ ഇലക്ട്രിക് സബ്സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം.ഗ്യാസില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിലാണ് അപകടം ഉണ്ടായത്. പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.

കോലഞ്ചേരി ചൂണ്ടി സ്വദേശി പാലപ്പുറം അരുണ്‍ പി. ഭാസ്കര്‍(23) ആണ് മരണപ്പെട്ടത്. മുളന്തുരുത്തി സ്വദേശി ചാരക്കുഴിയില്‍ വേലായുധനാണ് (54) പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവര്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരായിരുന്നു.

അറ്റകുറ്റപ്പണിക്കിടെ പ്ലാന്റിലുണ്ടായ സ്പാര്‍ക്കിംഗാണ് അപകടത്തിനിടയാക്കിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്ലാന്റ് അധികൃതരോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

More News