വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:38 pm

Menu

Published on April 26, 2018 at 11:06 am

വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

one-person-held-in-connection-with-wedding-gift-exploded-case-odisha

ഭുവനേശ്വര്‍: ഒഡീഷയിൽ വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പുഞ്ജിലാല്‍ മെഹര്‍ എന്നയാളാണ് ബുധനാഴ്ച ക്രൈം ബ്രാഞ്ചിൻറെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. സമ്മാനപ്പൊതി പാഴ്‌സല്‍ വരികയായിരുന്നു. അന്ന് വരന്‍ സൗമ്യശേഖറും മുത്തശ്ശിയും മരിക്കുകയും ഭാര്യ റീമയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സൗമ്യശേഖറിൻറെ അമ്മയായ സഞ്ജുക്താ സാഹുവിനോട് പ്രതികാരം തീർക്കാനായിരുന്നു പുഞ്ജിലാല്‍, ബോംബ് സമ്മാനപ്പൊതിയാക്കി കൊണ്ടുവന്നിരുന്നത്. സഞ്ജുക്ത അധ്യാപികയായിരുന്ന ജ്യോത് വികാസ് ജൂനിയര്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പാളായിരുന്നു പുഞ്ജിലാല്‍. പുഞ്ജിലാലിനെക്കാള്‍ സീനിയോറിറ്റി സഞ്ജുക്തയ്ക്കായിരുന്നതിനാൽ ചട്ടപ്രകാരം സഞ്ജുക്തയ്ക്ക് പ്രിന്‍സിപ്പാള്‍ സ്ഥാനം ലഭിക്കുകയായിരുന്നു. ഇതോടെ പുഞ്ജിലാലിന് സ്ഥാനം ഒഴിയേണ്ടതായി വന്നു. ഇതായിരുന്നു പുഞ്ജിലാലിനെ സമ്മാനപ്പൊതിക്കകത്ത് ബോംബ് വയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് ക്രൈം ബ്രാഞ്ച് ഐ ജി അരുണ്‍ ബോത്ര പറഞ്ഞു.

പുഞ്ജിലാലിനെക്കാള്‍ 13 വര്‍ഷം സീനിയറായിരുന്നു സഞ്ജുക്ത. സ്ഥാനം വിട്ടുകൊടുക്കാന്‍ പുഞ്ജിലാലിന് തീരെ താത്പര്യമില്ലായിരുന്നു.ഇതുകാരണം സഞ്ജുക്ത ക്ലാസ്സ് എടുക്കുന്നില്ലെന്നും വൈകിയെത്തുന്നു എന്നെല്ലാം ആരോപണങ്ങൾ പുഞ്ജിലാല്‍ ഉയർത്തി. പ്രിന്‍സിപ്പാളായി നിയമിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടും പുഞ്ജിലാല്‍ മൂന്നുമാസത്തോളം സ്ഥാനമൊഴിയാന്‍ തയ്യാറായിരുന്നില്ല. അവസാനം 2017 മേയില്‍ സഞ്ജുക്ത പ്രിന്‍സിപ്പാളായി സ്ഥാനമേറ്റെങ്കിലും സഞ്ജുക്തയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ പുഞ്ജിലാല്‍ തയ്യാറായിരുന്നില്ല. കൂടാതെ മറ്റ് ജീവനക്കാരെ സഞ്ജുക്തയ്ക്ക് എതിരെ കൊണ്ടുവരാനും പുഞ്ജിലാല്‍ ശ്രമിച്ചിരുന്നു.

Loading...

More News