ഒരു സ്പൂണ്‍ മതി, വെറും ഒരു മിനിറ്റില്‍ നമ്മുടെ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്താം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:44 am

Menu

Published on September 11, 2017 at 2:00 pm

ഒരു സ്പൂണ്‍ മതി, വെറും ഒരു മിനിറ്റില്‍ നമ്മുടെ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്താം

one-simple-way-to-check-your-health-in-one-minute

പല തരം ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരാണ് നമ്മള്‍. പലപ്പോഴും രോഗം മൂര്‍ച്ഛിക്കുമ്പോഴായായിരിക്കും താന്‍ ഒരു രോഗിയായിരുന്നെന്ന് പലരും അറിയുന്നത്. ഡോക്ടറുടെ സഹായമില്ലാതെ നമ്മുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നമുക്കു തന്നെ കണ്ടെത്താനുള്ള വഴികളുണ്ടെങ്കില്‍ ഇതിനൊരു പരിഹാരമായിരിക്കില്ലേ?

എന്നാലിതാ നമ്മുടെ ആരോഗ്യപ്രശ്നങ്ങള്‍ നമുക്കു തന്നെ കണ്ടെത്താനുള്ള വഴികളുമുണ്ട്. ഇതിനായി ഒരു സ്പൂണ്‍ മാത്രം മതി. ഒരു വൃത്തിയുള്ള സ്പൂണാണ് ഇതിനായി തെരെഞ്ഞെടുക്കേണ്ടത്.

ഈ സ്പൂണ്‍ കൊണ്ട് നാവില്‍ അറ്റം മുതല്‍ നല്ല പോലെ ഉരസുക. ഉമിനീര് ഈ സ്പൂണിലാകണം. പിന്നീട് ഈ സ്പൂണ്‍ ഒരു സുതാര്യമായ കവറില്‍ പൊതിഞ്ഞ് നല്ല സൂര്യവെളിച്ചത്തിലോ നല്ല പ്രകാശമുള്ള ടേബിള്‍ ലാമ്പിനു താഴെയോ വെയ്ക്കുക.

ഒരു മിനിറ്റു കഴിഞ്ഞ ശേഷം സ്പൂണ്‍ പരിശോധിക്കുക. മണത്തു നോക്കുകയും വേണം. യാതൊരു ദുര്‍ഗന്ധവും, സ്പൂണില്‍ യാതൊരു പാടുകളുമില്ലെങ്കില്‍ നിങ്ങളുടെ അവയവങ്ങള്‍ ആരോഗ്യകരമാണെന്നും യാതൊരു വിധത്തിലെ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഇത് കാണിക്കുന്നത്.

എന്നാല്‍ സ്പൂണിന് വല്ലാത്ത കുത്തുന്ന ഗന്ധമെങ്കില്‍ ഇത് ശ്വാസകോശം, ഉദര പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. സ്പൂണിന് മധുരമാണെങ്കില്‍ അത് പ്രമേഹത്തെ സൂചിപ്പിക്കുന്നു. സ്പൂണില്‍ വെള്ളയോ മഞ്ഞയോ പാടോ മറ്റോ ഉണ്ടെങ്കില്‍ ഇത് തൈറോയ്ഡ് പ്രശ്നങ്ങളെ കാണിക്കുന്നു.

ഇനി പര്‍പ്പിള്‍ നിറത്തിലുള്ള കറയാണ് സ്പൂണിലെങ്കില്‍ ഇത് ബ്രോങ്കൈറ്റിസ്, ബ്ലഡ് സര്‍ക്കുലേഷന്‍ പ്രശ്നം, കൊളസ്ട്രോള്‍ കൂടുതല്‍ എന്നിവയുടെ സൂചനയാണ്. വെള്ള കറയാണ് സ്പൂണിലെങ്കില്‍ ഇത് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു.

സ്പൂണിന്റെ ഗന്ധം അമോണിയക്കു സമവും കറയ്ക്ക് ഓറഞ്ച് നിറവുമുണ്ടെങ്കില്‍ ഇത് കിഡ്നി പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു.

Loading...

More News