online money making ways

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2021 9:54 pm

Menu

Published on April 20, 2018 at 4:15 pm

ഓൺലൈനിലൂടെ എങ്ങനെ കൂടുതൽ പണം സമ്പാദിക്കാം

online-money-making-ways

ഇന്നത്തെ കാലത്ത് എന്തിനും ഏതിനും നമ്മൾ ഇന്റർനെറ്റിനെ ആശ്രയിക്കുമ്പോൾ അതിൽ നിന്നും എങ്ങിനെ നല്ല വരുമാനം ഉണ്ടാക്കാം ?

ഓൺലൈനിലൂടെ പണം സമ്പാദിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. സമയം ഉള്ളവര്‍ക്ക് മാര്‍ഗവമുണ്ട് എന്നതാണ് ഓണ്‍ലൈനിലെ സാധ്യത. തൊഴില്‍ ഇല്ലായ്മ എന്നത് ഒരു പ്രശ്‌നമേ അല്ലാ എന്നതാണ് പറഞ്ഞു വന്നത്. അഭിരുചി തിരിച്ചറിഞ്ഞ് ആ വഴിയിലൂടെ നീങ്ങിയാല്‍ ഡെയ്‌ലി ജോലിക്ക് പോയി മാസാവസാനം ലഭിക്കുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ ഓണ്‍ലൈനില്‍നിന്ന് സമ്പാദിക്കാം. പാര്‍ട്ട്‌ടൈമായും ഇക്കാര്യങ്ങള്‍ ചെയ്യാം.

ഇക്വിറ്റി ട്രേഡിംഗ്

പണം സമ്പാദിക്കാൻ ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് ഇക്വിറ്റി ട്രേഡിംങ് ഇതിനായി നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ജിയോജിത്ത് പോലെ ഏതെങ്കിലുമൊരു ബ്രോക്കറേജിംഗ് സ്ഥാപനത്തിന്റെ സഹായത്തോടെ ഡീമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക. ലോങ് ടേമാണോ ഷോട്ട് ടേമാണോ ട്രേഡിംഗ് ഉദ്ദേശിക്കുന്നതെന്ന് തീരുമാനിക്കുക. ഇതില്‍ വ്യക്തതയുണ്ടെങ്കില്‍ ബ്രേക്കറേജ് കമ്മീഷനില്‍ ചെറിയ ലാഭമുണ്ടാക്കാന്‍ സാധിക്കും. വിവിധ തരം ഓര്‍ഡറുകളിലൂടെയും സെക്യൂരിറ്റീസിലൂടെയും ഓണ്‍ലൈന്‍ ട്രേഡിംഗ് എങ്ങനെ എന്ന് പഠിക്കുക. ബേസിക്ക്സ് പഠിച്ചതിന് ശേഷം ബാങ്ക് അക്കൗണ്ടില്‍നിന്ന് കുറച്ച് പണം ട്രേഡിംഗ് അക്കൗണ്ടിലേക്ക് മാറ്റുക. എന്തൊരു സാധനവും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് പോലെ തന്നെയാണ് ഇക്വിറ്റി ട്രേഡിംഗും. എന്നാൽ ഇത് അതീവ ശ്രദ്ധ പുലർത്തേണ്ട ഒരു മാർഗം കൂടിയാണ് കാരണം മാർക്കറ്റിന്റെ ഏറ്റക്കുറച്ചിലുകൾ നന്നായി ബാധിക്കുന്ന ഒരു മേഖലയാണിത്.

പേ ടൂ ക്ലിക്ക് വെബ്‌സൈറ്റുകള്‍

സുരക്ഷിതമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന പിടിസി വെബ്സൈറ്റ് കണ്ടെത്തി അതില്‍ പരസ്യങ്ങള്‍ കാണുകയും സര്‍വേകളില്‍ പങ്കെടുക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് വരുമാനം ലഭിക്കും. എന്നാൽ ഇവിടെ നിന്നും നിങ്ങള്‍ക്ക് ചെറിയ വരുമാനം മാത്രമെ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു.

ഇതുപോലെ തന്നെയാണ് ഗൂഗിളില്‍ ഏതാനും സെര്‍ച്ചുകള്‍ ചെയ്യുന്നതിനും മാര്‍ക്കറ്റിംഗ് റിലേറ്റഡായ ലിങ്കുകള്‍ ഫെയ്സ്ബുക്കിലും ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്യുന്നതിനും ലഭിക്കുന്ന വരുമാനവും. പെയ്മെന്റ് ലഭിക്കുന്ന രീതി, നികുതികള്‍, ഫീസ് ഇവയെപറ്റി ആദ്യം തന്നെ വ്യക്തത വരുത്തിയതിന് ശേഷം മാത്രമെ ജോലി ഏറ്റെടുക്കാവു.

ബ്ലോഗിങ്

പരസ്യങ്ങളിലൂടെ ചാനലുകളും പത്രങ്ങളും പണമുണ്ടാക്കുന്നത് പോലെ വെബ്സൈറ്റുകള്‍ക്കും ബ്ലോഗുകള്‍ക്കും നല്ല വരുമാനം ഉണ്ടാക്കാവുന്നതാണ്. വിവാദങ്ങളും ലൈംഗികതയുമായി ബന്ധപ്പെട്ട കണ്ടന്റുകളും പോസ്റ്റ് ചെയ്യാത്ത വെബ്സൈറ്റാണെങ്കില്‍ മാത്രമെ നിങ്ങള്‍ക്ക് ഗൂഗിളില്‍നിന്നോ ഫെയ്സ്ബുക്കില്‍നിന്നോ പരസ്യം ലഭിക്കുകയുള്ളു. എത്ര ആളുകള്‍ വെബ്സൈറ്റിലെ കണ്ടന്റ് വായിക്കുന്നുവോ അത് അനുസരിച്ചായിരിക്കും പരസ്യത്തില്‍നിന്നുള്ള വരുമാനവും.

വെബ്സൈറ്റ് ആപ്ലിക്കേഷന്‍ റിവ്യു

പ്രോഡക്ട്സ് ഓണ്‍ലൈനില്‍ പോപ്പുലറാക്കാന്‍ കമ്പനികള്‍ പണം മുടക്കാറുണ്ട്. ഇത്തരം വെബ്സൈറ്റുകളോ ആപ്ലിക്കേഷനുകളോ റിവ്യു ചെയ്യുന്ന ആളായി മാറിയാല്‍ നിങ്ങള്‍ക്ക് വരുമാനം ലഭിക്കും. റിവ്യുവറായി മാറിയാല്‍ ഒരു പ്രോഡക്ടിന് 300 മുതല്‍ 500 വാക്കുകളില്‍ വരെ റിവ്യു എഴുതണം.

ഫോട്ടോ വില്‍ക്കുക

ഫോട്ടോകള്‍ വില്‍ക്കാന്‍ ഓണ്‍ലൈനില്‍ നിരവധി വെബ്‌സൈറ്റുകളുണ്ട്. ഷട്ടര്‍‌സ്റ്റോക്ക്, ഫ്രിപിക്ക് അടക്കമുള്ള സൈറ്റുകള്‍ മികച്ച ഫോട്ടോകള്‍ വാങ്ങാറുണ്ട്. നല്ല ഫോട്ടോഗ്രഫി സെന്‍സുണ്ടെങ്കില്‍ അത് അനുസരിച്ച് ലഭിക്കുന്ന പണത്തിനും മാറ്റമുണ്ടാകും. അതുപോലെ തന്നെ ചെയ്യാവുന്ന ഒന്നാണ് അന്താരാഷ്ട്ര എക്‌സിബിഷന്‍ വെബ്‌സൈറ്റുകള്‍ തേടിപിടിച്ച് അതിലേക്ക് ഫോട്ടോസ് അയച്ചുകൊടുക്കാം.

യുട്യൂബ് ഫേസ്ബുക് മോണട്ടൈസ്

വീഡിയോ പ്രൊഡക്ഷന് വലിയ സാധ്യതകള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമുകളാണ് ഫേസ്ബുക്കും യുട്യൂബും. ഫെയ്‌സ്ബുക്ക് വന്‍കിട കമ്പനികള്‍ക്ക് വീഡിയോയ്ക്ക് ഉള്ളില്‍ പരസ്യങ്ങള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. അടുത്തു തന്നെ ചെറുകിട പബ്ലീഷിംഗ് കമ്പനികള്‍ക്കും ഫെയ്‌സ്ബുക്കിന്റെ വീഡിയോ പരസ്യം ലഭ്യമായി തുടങ്ങും. ഇതോടെ പ്രാദേശികമായി വീഡിയോ പ്രൊഡക്ഷന്‍ നടത്തുന്ന ആളുകള്‍ക്കും പരസ്യത്തിലൂടെ പണം നേടാന്‍ സാധിക്കും.

കണ്ടന്റ് റൈറ്റിംഗ്

ഓണ്‍ലൈനില്‍ ഏറ്റവും സാധ്യതയുള്ള ഒന്നാണ് കണ്ടന്റ് റൈറ്റിംഗ്. ഫ്രീലാന്‍സ് കണ്ടന്റ് റൈറ്റിംഗിന് സാധ്യത ഉള്ളതുപോലെ തന്നെ സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടാക്കാനുമുള്ള സാധ്യതയുണ്ട്. ഇംഗ്ലീഷ് വെബ്‌സൈറ്റുകളാണെങ്കില്‍ ഗൂഗിളിന്റെ പരസ്യവും ആഡ് നെറ്റുവര്‍ക്കുകള്‍ വഴിയുള്ള പരസ്യങ്ങളും ലഭിക്കും. മലയാളത്തില്‍ ഗൂഗിള്‍ പരസ്യങ്ങള്‍ ലഭ്യമല്ലെങ്കിലും ആഡ് നെറ്റുവര്‍ക്കുകളിലെ പരസ്യങ്ങള്‍ ലഭിക്കും. ഫെയ്‌സ്ബുക്കിന്റെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ പെട്ടെന്ന് പണം സമ്പാദിക്കാനുള്ള ഒരു മാര്‍ഗമാണ്. നിങ്ങളുടെ വെബ്‌സൈറ്റില്‍ വാര്‍ത്തകളോ ലേഖനങ്ങളോ വായിക്കപ്പെടുന്നത് അനുസരിച്ച് പരസ്യത്തിന്റെ പണവും കിട്ടും.

 

ആഷിഖ് സി പി

Loading...

More News