ooty badga fest

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 1:01 am

Menu

Published on May 16, 2018 at 11:26 am

ഡോ. ബോബി ചെമ്മണ്ണൂരിന് ബഡ്‌ഗ സമുദായത്തിന്റെ ആദരം

ooty-badga-fest

ഊട്ടി: പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനും സ്പോർട്സ്മാനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണ്ണൂരിനെ ഊട്ടി താങ്കാരു ഗ്രാമത്തിൽ ദുഡ്ഡമനെ ദിനാചരണത്തോടനുബന്ധിച്ചു നടന്ന ബാഡ്‌ഗ സമുദായ സംഗമത്തിൽ മുതിർന്ന നേതാവ് കാമറയ്യ ആദരിച്ചു. പുതുതായി നിർമിച്ച കമ്മ്യൂണിറ്റിഹാളിന്റെ ഉദ്ഘടനം ഡോ. ബോബി ചെമ്മണ്ണൂർ നിർവഹിച്ചു.

ബഡ്‌ഗ സമുതായതിന്റെ വേഷവിധാനവും തലപ്പാവും അണിയിച്ചാണ് സമുതായ നേതാക്കൾ ഡോ. ബോബി ചെമ്മണ്ണൂരിനെ വരവേറ്റത്. ചടങ്ങിൽ ലയൺസ് ക്ലബ് ഡിസ്ട്രിക് ഗവർണർ എം കരുണാനിധി, ചടങ്ങിൽ കേന്ദ്ര ഗവൺമെന്റ് പ്ലീഡറും ആൾ ഇന്ത്യ ടീ ബോർഡ് വൈസ് ചെയർമാനുമായ ബി കുമാരൻ, ഊട്ടി എം എൽ എ ഗണേഷ്, മുൻ മന്ത്രിയും ഡി എം കെ നേതാവുമായ കെ രാമചന്ദ്രൻ, എ ഐ ഡി എം കെ നേതാവ് വിനോദ് കപ്പച്ചി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Loading...

More News