ഒപ്പോ എ5എസ് ഇന്ത്യൻ വിപണിയിൽ… oppo a5s launched in india

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 6, 2020 6:34 pm

Menu

Published on April 22, 2019 at 5:09 pm

ഒപ്പോ എ5എസ് ഇന്ത്യൻ വിപണിയിൽ…

oppo-a5s-launched-in-india

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. ഒപ്പോ എ5എസ് ബജറ്റ് ഹാൻഡ്സെറ്റായാണ് അവതരിപ്പിച്ചിരിക്കുന്നത്. വലിയ ബാറ്ററി, സ്റ്റൈലിഷ് ഡിസൈൻ, വാട്ടർഡ്രോപ് സ്ക്രീൻ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

മെഡിടെക് ഹീലിയോ പി35 ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ഒപ്പോ എ5എസിൽ എഐ അൽഗോറിതം ഫീച്ചറും പ്രവർത്തിക്കുന്നുണ്ട്. പവർ ഉപയോഗം കുറയ്ക്കാൻ ഇതുവഴി സാധിക്കും. 4230 എംഎഎച്ച് ആണ് ബാറ്ററി. 13.5 മണിക്കൂർ വിഡിയോ കാണാൻ സാധിക്കും. ക്വിക്ക് ചാർജിങ് ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. 2ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 9990 രൂപയാണ്. 4ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റും പുറത്തിറങ്ങിയിട്ടുണ്ട്. ആമസോൺ,

ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ, ടാറ്റാ ക്ലിക്യു, പേടിഎം എന്നിവിടങ്ങിൽ നിന്നെല്ലാം ഒപ്പോ എ5എസ് ലഭിക്കും.6.2 ഇഞ്ച് എൽസിഡി വാട്ടർഡ്രോപ് സ്ക്രീൻ, മെഡിയടെക് ഹീലിയോ പി35, റിയർ ഫിംഗർപ്രിന്റ് സ്കാനാർ, എട്ടു മെഗാപിക്സല്‍ സെൽഫി ക്യാമറ, 13+2 മെഗാപിക്സല്‍ റിയർ ക്യാമറ, കളർഒഎസ് 5.2.1, വിഡിയോ എഡിറ്റിങ് ടൂൾ തുടങ്ങി നിരവധി ഫീച്ചറുകൾ കുത്തിനിറച്ചാണ് ഒപ്പോ എ5എസ് എത്തുന്നത്.

Loading...

More News