എസ്ബിഐ മിനിമം ബാലൻസ് ചാർജിൽ നിന്നും രക്ഷപ്പെടാനിതാ ഒരു കിടിലൻ വഴി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2021 4:18 pm

Menu

Published on September 19, 2017 at 5:46 pm

എസ്ബിഐ മിനിമം ബാലൻസ് ചാർജിൽ നിന്നും രക്ഷപ്പെടാനിതാ ഒരു കിടിലൻ വഴി

option-to-keep-away-from-sbi-minimum-balance-charge

ന്യൂഡല്‍ഹി: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ്​ വേണമെന്ന നിബന്ധന മറികടക്കാൻ നിക്ഷേപകർക്ക് പുത്തൻ മാർഗ്ഗം അവതരിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. നിലവിലുള്ള സേവിങ്​സ്​ ​ അക്കൗണ്ടുകള്‍ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ടുകളിലേക്ക്​ മാറ്റിയാല്‍ മതി.

ഈ രീതിയിൽ ചെയ്യുന്നതോടെ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള ചാർജിൽ നിന്നും രക്ഷപ്പെടാം എന്നാണ് എസ്ബിഐ നൽകുന്ന നിർദേശം. സേവിങ്സ് അക്കൗണ്ടുകൾക്ക് സമാനമായ അക്കൗണ്ടുകൾ തന്നെയാണ് ബേസിക്സ് സേവിങ് അക്കൗണ്ടും. എടിഎം ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും സൗകര്യങ്ങളും ഈ അക്കൗണ്ടിനും ലഭ്യവുമാണ്.

എന്നാൽ ഈ ബേസിക്സ് സേവിങ് അക്കൗണ്ട് തുടങ്ങുന്നവർക്ക് മറ്റു ബാങ്കുകളിൽ സേവിങ് അക്കൗണ്ട് പാടില്ല എന്നൊരു നിബന്ധനയുണ്ട്. ഇനി ഉണ്ടെങ്കിൽ തന്നെ ഈ അക്കൗണ്ട് തുടങ്ങി ഒരു മാസത്തിനകം മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടുകൾ ക്ലോസ് ചെയ്താലും മതി.

അതുപോലെ എ.ടി.എം ഇടപാടുകള്‍ നടത്തുന്നതിനും ഇത്തരം അക്കൗണ്ട്​ ഉപയോഗിക്കുന്നവര്‍ക്ക്​ ചില നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്​. എ.ടി.എമ്മുകള്‍ ഉ​പയോഗിച്ച്‌​ പ്രതിമാസം നാല്​ ഇടപാടുകള്‍ നടത്താന്‍ മാത്രമേ സൗജന്യമായി ബേസിക്​സ്​ സേവിങ്സ്​ അക്കൗണ്ട്​ ഉടമകള്‍ക്ക്​ പറ്റുകയുള്ളു.

Loading...

More News