ഒരു പഫെടുത്താല്‍ ഈ മൂപ്പര്‍ ഹാപ്പിയാണ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 19, 2018 2:33 am

Menu

Published on March 8, 2018 at 3:37 pm

ഒരു പഫെടുത്താല്‍ ഈ മൂപ്പര്‍ ഹാപ്പിയാണ്

orangutan-caught-smoking-cigarette-on-camera

ഒരു സിഗരറ്റ് കിട്ടിയാല്‍ പിന്നെ ഒസോണിന് മറ്റൊന്നും വേണ്ട്. പഫും അടിച്ച് എവിടേലും ചുരുണ്ടുകൂടിക്കോളും. പറഞ്ഞുവരുന്നത് ഇന്തോനേഷ്യയിലെ ദബാങ് മൃഗശാലയിലെ ഒറാങ്ങുട്ടാനെ കുറിച്ചാണ്.

ഇവിടെയെത്തുന്ന കാഴ്ചക്കാരെ സിഗരറ്റ് വലിച്ചുകൊണ്ട് വിസ്മയിപ്പിക്കുന്നത് ഇവന്റെ പതിവാണ്. ഒരു പഫ് കിട്ടിയാല്‍ മറ്റൊന്നും ഒസോണിന് വേണ്ട. ആരെയും ശല്യം ചെയ്യാതെ തന്റെ കൂടിന്റെ ഒരു മൂലയ്ക്ക് പോയിരുന്ന് ആസ്വദിച്ച് വലിക്കും.

ഇവിടെയെത്തിയ സന്ദര്‍ശകരിലൊരാള്‍ ഇതിന്റെ വീഡിയോ ഒരാള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ ഒസോണിന്റെ സിഗരറ്റ് വലി വൈറലായി.

സന്ദര്‍ശകരില്‍ ഒരാള്‍ സിഗരറ്റ് വലിക്കുകയും അത് ഒസോണിന് എറിഞ്ഞ് കൊടുക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാവുന്നുണ്ട്.

22 വയസ്സുള്ള ഒസോണ്‍ പുകയിലയ്ക്ക് അടിമപ്പെട്ടവനാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇന്തോനേഷ്യയില്‍ നിന്ന് ഇത് ആദ്യമായിട്ടില്ല പുകവലിക്കുന്ന മൃഗങ്ങളെകുറിച്ചുള്ള വാര്‍ത്ത വരുന്നത്. 2012ല്‍ പുകയിലയ്ക്കടിമപ്പെട്ട മറ്റൊരു വാലില്ലാക്കുരങ്ങന്റെ വാര്‍ത്ത പുറത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ മൃഗശാലകളിലെ മൃഗങ്ങള്‍ക്ക് ഒന്നും കൊടുക്കരുതെന്ന് പ്രത്യേക നിര്‍ദേശവും ഉണ്ടായിരുന്നു.

Loading...

More News