മുന്‍പ്" അഡാര്‍ ലവ് "കണ്ടവർക്ക് ഇന്ന് സൗജന്യമായി കാണാം; പുതിയ ക്ലൈമാക്‌സിൽ oru adaar love changed climax released omar lulu priya warrier roshan noorin controversy

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2020 1:40 am

Menu

Published on February 21, 2019 at 11:02 am

മുന്‍പ്” അഡാര്‍ ലവ് “കണ്ടവർക്ക് ഇന്ന് സൗജന്യമായി കാണാം; പുതിയ ക്ലൈമാക്‌സിൽ

oru-adaar-love-changed-climax-released-omar-lulu-priya-warrier-roshan-noorin-controversy

ഒമര്‍ ലുലു ഒരുക്കിയ അഡാര്‍ ലവ് വ്യാഴാഴ്ച മുതല്‍ പുതിയ ക്ലൈമാക്‌സോടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുകയാണ് . സംവിധായകന്‍ തന്നെയാണ് ഈ വിവരം പ്രേക്ഷകരോട് പറഞ്ഞത്. നേരത്തേ ചിത്രം കണ്ടവര്‍ക്ക് സിനിമാ ടിക്കറ്റുമായി എത്തിയാല്‍ സിനിമ സൗജന്യമായി കാണാം എന്നും ഒമര്‍ ലുലു പറഞ്ഞു. ഒരു ദിവസത്തേക്ക് മാത്രമാണ് ഈ സൗജന്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് ഇങ്ങനെ;

സുഹൃത്തുക്കളെ,
‘ഇന്ന് മുതല്‍ പുതിയ ക്ലൈമാക്‌സും പല മാറ്റങ്ങളുമായി ‘ഒരു അഡാറ് ലവ് ‘ നിങ്ങള്‍ക്ക് മുന്നില്‍ എത്തുകയാണ്. മുന്നേ തന്നെ പടം കണ്ടവര്‍, സിനിമ കണ്ട ടിക്കറ്റോ ആയി, അഡാറ് ലവ് ഇപ്പോള്‍ കളിക്കുന്ന, നിങ്ങള്‍ ചിത്രം കണ്ട തിയറ്ററില്‍ ബന്ധപ്പെട്ടാല്‍ പടം രണ്ടാം തവണ സൗജന്യമായി കാണാവുന്നതാണ് (Offer valid only for today )’.

പ്രിയ വാര്യര്‍, റോഷന്‍, നൂറിന്‍ ഷെരീഫ് തുടങ്ങി ഒരുപിടി പുതുമുഖ താരങ്ങളുമായി എത്തിയ ചിത്രമാണ് ഒരു അഡാര്‍ ലൗവ്. കൗമാരക്കാരുടെ പ്രണയകഥ പറയുന്ന ചിത്രം തിയേറ്ററുകളില്‍ പ്രണയദിനത്തിന്റെ അന്നാണ് പ്രദര്‍ശനത്തിന് എത്തിയത്. നാല് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സ് സംബന്ധിച്ച് ഒമര്‍ ലുലു ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഒരു ദിവസം കൊണ്ട് പുതിയ ക്ലൈമാക്‌സ് ഷൂട്ട് ചെയ്ത് തിയേറ്ററുകളില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന്‍.

Loading...

More News