പാട്ടിന് പുറമെ ടീസറും സൂപ്പർഹിറ്റ്; ഒരു അഡാർ ലവ് ടീസർ യൂട്യുബ്ബ്‌ ട്രെൻഡിങ്ങിൽ ഒന്നാമത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 19, 2018 9:06 am

Menu

Published on February 14, 2018 at 2:42 pm

പാട്ടിന് പുറമെ ടീസറും സൂപ്പർഹിറ്റ്; ഒരു അഡാർ ലവ് ടീസർ യൂട്യുബ്ബ്‌ ട്രെൻഡിങ്ങിൽ ഒന്നാമത്

oru-adaar-love-teaser-trending-on-youtube

മിക്കവാറും ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് ഹിറ്റാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. അദ്ദേഹത്തിന്റെ മുമ്പിറങ്ങിയ പടങ്ങള്‍ രണ്ടും ഹിറ്റായിരുന്നെങ്കിലും ആ നിലവാരത്തില്‍ നിന്നുമെല്ലാം ഏറെ മുകളിലായി കേരള സിനിമാ ഇന്ഡട്രിക്കും മേലെ ഇന്ത്യ മൊത്തം ചിത്രം ഹിറ്റാവാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോള്‍ പാട്ടിന് പുറമെ ചിത്രത്തിന്റെ ടീസറും പ്രേക്ഷകര്‍ ഏറ്റെടുത്തു എന്ന് സൂചിപ്പിക്കുന്നത്.

ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന പാട്ട് ആഗോളതലത്തില്‍ വരെ ഹിറ്റായ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഇറങ്ങിയ ചിത്രത്തിലെ ടീസറും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. പാട്ടിലൂടെ ഒറ്റ ദിവസം കൊണ്ട് താരമായ പ്രിയ പ്രകാശ് വാരിയര്‍ തന്നെയാണ് ടീസറിലും യുവാക്കളുടെ മനംകവരുന്നത്.

മലയാളത്തിന് പുറമെ എല്ലാ ഭാഷകളിലെയും പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്ത മട്ടാണ്. ഇതൊരു പക്ഷെ ചിത്രം കേരളത്തിന് പുറമെയും റിലീസ് ചെയ്യിപ്പിക്കാനുള്ള സാധ്യതയുണ്ട്. വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ ടീസര്‍ എന്ന പേരിലാണ് ടീസര്‍ യൂടൂബില്‍ റിലീസ് ചെയ്തത്.

Loading...

More News