ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു; സംവിധായകൻ ഗില്യർമോ ദെൽ തോറോ, നടൻ ഗാരി ഓൾഡ്മാൻ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2018 2:05 pm

Menu

Published on March 5, 2018 at 10:28 am

ചിത്രം ദ് ഷെയ്പ് ഒാഫ് വാട്ടർ, സംവിധായകൻ ഗില്യർമോ ദെൽ തോറോ, നടൻ ഗാരി ഓൾഡ്മാൻ

oscar-2018

ലൊസാഞ്ചലസ്: 90-മത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ദ് ഷെയ്പ് ഒാഫ് വാട്ടർ തിരഞ്ഞെടുത്തു. മികച്ച സംവിധായകൻ ‘ദ് ഷെയ്പ് ഓഫ് വാട്ടർ’ ഒരുക്കിയ ഗില്യർമോ ദെൽ തോറോയാണ്. മികച്ച നടനുള്ള പുരസ്കാരം പ്രതീക്ഷിച്ച പോലെ ‘ഡാർക്കസ്റ്റ് അവർ’ലെ പ്രകടനത്തിന് ഗാരി ഓൾഡ്മാൻ കരസ്ഥമാക്കിയപ്പോൾ നടിയായി ‘ ത്രീ ബിൽബോർഡ്‌സ്’ ലൂടെ ഫ്രാൻസിസ് മക്‌ഡോർമയെ തിരഞ്ഞെടുത്തു. മറ്റു അവാർഡുകൾ ചുവടെ വായിക്കാം.

∙ സഹനടൻ‌ – സാം റോക്ക്‌വെൽ (ത്രീ ബിൽബോർഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി)

∙ മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ് – ഡേവിഡ് മലിനോവ്സ്കി, ലൂസി സിബ്ബിക് (ഡാർക്കസ്റ്റ് അവർ)

∙ കോസ്റ്റ്യൂം – മാർക്ക് ബ്രിഡ്ജസ് (ഫാന്റം ത്രെഡ്)

∙ ഡോക്യുമെന്ററി ഫീച്ചർ : ഐക്കറസ് (ബ്രയാൻ ഫോഗൽ, ഡാൻ കോഗൻ)

∙ സൗണ്ട് എഡിറ്റിങ് – റിച്ചാർഡ് കിങ്, അലെക്സ് ഗിബ്സൺ (ഡൻകിർക്ക്)

∙ സൗണ്ട് മിക്സിങ് – ഗ്രിഗ് ലാൻഡേക്കർ, ഗാരി എ. റിസോ, മാർക്ക് വെയ്ൻഗാർട്ടെൻ (ചിത്രം – ഡൻകിർക്ക് )

∙ പ്രൊഡക്ഷൻ ഡിസൈൻ – പോൾ ഡെൻഹാം ഒാസ്റ്റെർബെറി (ചിത്രം – ദ് ഷെയ്പ് ഒാഫ് വാട്ടർ)

∙ മികച്ച വിദേശ ഭാഷാചിത്രം – ഫന്റാസ്റ്റിക്ക് വുമൺ (സംവിധാനം – ചിലെ)

∙ മികച്ച സഹനടി – അലിസൺ ജാനി ( ചിത്രം – ഐ, ടോണിയാ)

∙ മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം – ഡിയർ ബാസ്ക്കെറ്റ് ബോൾ ( സംവിധാനം – ഗ്ലെൻ കിയെൻ, കോബ് ബ്രയന്റ്)

∙മികച്ച ആനിമേഷൻ ചിത്രം – കൊകൊ (സംവിധാനം – ലീ ഉൻക്രിച്ച്, ഡർലാ കെ. ആൻഡേഴ്സൺ)

∙ വിഷ്വൽ ഇഫെക്റ്റ്സ് – ബ്ലേഡ് റണർ 2049 (ജോൺ നെൽസൺ, ജേർഡ് നെഫ്സർ, പോൾ ലാംബേർട്ട്, റിച്ചാർഡ് ആർ. ഹൂവർ)

∙ ഫിലിം എഡിറ്റിങ് – ലീ സ്മിത്ത് ( ചിത്രം – ഡൻകിർക്ക് )

∙ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം – ഹെവൻ ഇൗസ് എ ട്രാഫിക്ക് ജാം ഒാൺ ദ് 405 (സംവിധാനം – ഫ്രാങ്ക് സ്റ്റീഫൽ)

∙ മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം – ദ് സൈലന്റ് ചൈൽഡ് (സംവിധാനം – ക്രിസ് ഒാവർട്ടൺ, റേച്ചൽ ഷെന്റൺ)

∙ മികച്ച അവലംബിത തിരക്കഥ – ജെയിംസ് ഐവറി (ചിത്രം – കോൾ മീ ബൈ യുവർ നെയിം)

∙ മികച്ച തിരക്കഥ – ജോർദാൻ പീലെ (ചിത്രം – ഗെറ്റ് ഒൗട്ട്)

∙ മികച്ച ഛായാഗ്രഹണം – റോജർ എ. ഡീക്കിൻസ് ( ചിത്രം – ബ്ലേഡ് റണ്ണർ 2049 )

∙ മികച്ച പശ്ചാത്തല സംഗീതം – അലെക്സാണ്ടർ ഡെസ്പ്ലാറ്റ് (ചിത്രം – ദ് ഷെയ്പ് ഒാഫ് വാട്ടർ)

∙ മികച്ച ഗാനം – റിമെംബർ മീ… (ചിത്രം – കൊകൊ) വരികളെഴുതി സംഗീതം നൽകിയത് ക്രിസ്റ്റൻ ആൻഡേഴ്സൺ ലോപെസ്, റോബർട്ട് ലോപെസ് എന്നിവർ

∙ മികച്ച സംവിധായകൻ – ഗില്ലെർമോ ഡെൽ ടോറൊ (ചിത്രം – ദ് ഷെയ്പ് ഒാഫ് വാട്ടർ)

∙ മികച്ച നടൻ – ഗാരി ഒാൾഡ്മാൻ (ചിത്രം – ഡാർക്കസ്റ്റ് അവർ)

∙ മികച്ച നടി – ഫ്രാൻസെസ് മക്ഡോർമാൻഡ് (ചിത്രം – ത്രീ ബിൽബോർഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി)

Loading...

More News