നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ പടുകൂറ്റന്‍ ബഹിരാകാശ നിലയം തകര്‍ന്നു വീഴുക ഒരു പ്രധാന നഗരത്തില്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:34 am

Menu

Published on November 10, 2017 at 12:15 pm

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ പടുകൂറ്റന്‍ ബഹിരാകാശ നിലയം തകര്‍ന്നു വീഴുക ഒരു പ്രധാന നഗരത്തില്‍

out-of-control-chinese-space-station-to-crash-into-a-major-city

ലണ്ടന്‍: നിയന്ത്രണം നഷ്ടമായ പടുകൂറ്റന്‍ ചൈനീസ് ബഹിരാകാശ നിലയം ഒരു പ്രധാന നഗരത്തില്‍ തകര്‍ന്നുവീഴുമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മുന്നറിയിപ്പ്.

8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്-1 എന്ന നിലയം അടുത്ത വര്‍ഷത്തോടെയാണ് ഭൂമിയില്‍ പതിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക്, ലോസാഞ്ചലസ്, ബെയ്ജിങ്, റോം, ഇസ്താംബൂള്‍, ടോക്കിയോ എന്നീ നഗരങ്ങളില്‍ എവിടെയെങ്കിലും പതിക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണ് ടിയാന്‍ ഗോങ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നത്. നിലവിലെ നിരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം യൂറോപ്യന്‍ രാജ്യങ്ങളില്‍ വീഴുമെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് ഇന്നാണ് ഇക്കാര്യത്തില്‍ കുറച്ചുകൂടി വ്യക്തത കൈവന്നത്.

12 മീറ്റര്‍ നീളമുണ്ട് നിലയത്തിന്. അടുത്ത വര്‍ഷം ജനുവരി-മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ ഇത് ഭൂമിയിലെത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.

അതേ സമയം ഇവിടുത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിലയം ഭൂമിയിലെത്തുമ്പോഴേക്കും എരിഞ്ഞ് തീര്‍ന്ന് വളരെ ചെറുതായിട്ടുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ബ്രിട്ടന്‍ പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

ഈ നിലയം വീഴുമ്പോഴുള്ള ദുരന്തം ഒഴിവാക്കാനായി രാജ്യാന്തര തലത്തിലുള്ള 13 സ്‌പേസ് ഏജന്‍സികള്‍ ഇഎസ്എയ്‌ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സികള്‍, ജക്‌സ, ഇന്ത്യയുടെ ഐഎസ്ആര്‍ഒ, കെഎആര്‍ഐ, റോസ്‌കോസ്‌മോസ്, ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയ്ക്ക് സമീപത്തു കൂടെയും ചൈനീസ് ബഹിരാകാശ നിലയം സഞ്ചരിക്കുന്നുണ്ട്. ഇതിന്റെ കൃത്യമായ നീക്കങ്ങള്‍ നിരീക്ഷിച്ച് ഐഎസ്ആര്‍ഒ റിപ്പോര്‍ട്ട് ചെയ്യും.

ബഹിരാകാശ ഗവേഷകരെല്ലാം നിലയത്തിന്റെ സഞ്ചാര വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതിലൂടെ വന്‍ ദുരന്തം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെക്കന്റില്‍ ഏഴു കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ചൈനീസ് നിലയം ഇപ്പോള്‍ ഭൂമിയില്‍ നിന്ന് 300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഓര്‍ബിറ്റിലാണ്.

Loading...

More News