outrage after scientist lets the public experience his euthanasia machine in virtual reality

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2018 7:56 pm

Menu

Published on April 18, 2018 at 2:58 pm

ഇനി മുതൽ മരണവും യന്ത്രങ്ങളിലൂടെ തിരഞ്ഞെടുക്കാം !! വിവാദമായി പുതിയ കണ്ട്പിടുത്തം.

outrage-after-scientist-lets-the-public-experience-his-euthanasia-machine-in-virtual-reality

ഭൂമിയിൽ ജനിച്ച ഏതൊരാൾക്കും ഒരിക്കൽ മരണത്തിനു കീഴടങ്ങേണ്ടിവരുമെന്നത് പ്രകൃതിയുടെ ഒരു യാഥാർഥ്യമാണ് എന്നിരിക്കെ ഒരിക്കൽ മാത്രം ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന മരണത്തെ ഇഷ്ടങ്ങൾക്കനുസരിച് തിരഞ്ഞെടുത്തുകൂടാ ?. ഈ ഒരു ചോദ്യവുമായി പുതിയ ഒരു യന്ത്രം കണ്ടെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഗവേഷകന്‍ ഫിലിപ് നിറ്റ്ഷ്‌കേ.

ആംസ്റ്റഡാം ഫ്യൂണറല്‍ ഫെയറിലാണ് സാര്‍കോ എന്നാണ് ഈ യന്ത്രത്തിന് പേരിട്ടിരിക്കുന്നത്. എന്നാൽ ആത്മഹത്യയെ മിക്കവാറും രാജ്യങ്ങളിൽ കുറ്റമായിരിക്കെ ഈ മരണയന്ത്രത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയരുകയാണ്.

ത്രിഡി പ്രിന്‍റില്‍ നിര്‍മിച്ച ഈ യന്ത്രം ജീവന്‍ അവസാനിപ്പിക്കാനുള്ളതാണെന്ന് പൊതുവേദിയില്‍ നിറ്റ്ഷ്‌കേ പ്രഖ്യാപിച്ചു. എന്നാല്‍ യന്ത്രം ഉപയോഗിക്കുന്നവര്‍. വെബ് സൈറ്റ് വഴി സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും നിറ്റ്ഷ്‌കേ പറയുന്നു. തുടര്‍ന്ന് 24 മണിക്കൂര്‍ ഉപയോഗിക്കാവുന്ന നാലക്ക രഹസ്യ കോഡ് ഇവര്‍ക്ക് ലഭിക്കും. പിന്നീട് ഈ യന്ത്രത്തില്‍ കയറി കോഡുപയോഗിച്ച് മരിക്കാമെന്നാണ് ഡോ. ഡെത്ത് വിവരിക്കുന്നത്.

വെര്‍ച്ചുല്‍ റിയാലിറ്റി കണ്ണടകള്‍ ധരിച്ച് തങ്ങള്‍ക്കിഷ്ടമുള്ള കാഴ്ചകള്‍ കണ്ടുകൊണ്ട് മരിക്കാനുള്ള അവസരവും ഈ യന്ത്രം നല്‍കുന്നുണ്ട്. ആല്‍പ്‌സ് പര്‍വത നിരകളുടേയോ ശാന്തമായ സമുദ്രത്തിന്റേയോ മറ്റേതെങ്കിലും പ്രകൃതി ദൃശ്യങ്ങളോ കണ്ടുകൊണ്ട് സമാധാനത്തോടെ മരണത്തിലെത്താമെന്നാണ് വാഗ്ദാനം. മരിക്കാന്‍ തയ്യാറായെന്ന് കാണിച്ച് ബട്ടണില്‍ അമര്‍ത്തുന്നതോടെ പതുക്കെ ഈ ദൃശ്യങ്ങൾ മങ്ങുകയും ചെയ്യും.

നെതര്‍ലാന്‍റ് സ്വദേശിയായ എൻജിനീയറായ അലക്‌സാണ്ടര്‍ ബാനിക്കിനാണ് ഈ യന്ത്രം രൂപകല്‍പ്പന നടത്തിയത്.

ആത്മഹത്യ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ യന്ത്രമെന്നാണ് വിമര്‍ശനം. ഒരു പൊതുവേദിയില്‍ ഇത്തരം യന്ത്രങ്ങള്‍ അവതരിപ്പിക്കുന്നതിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. 1995ല്‍ ഓസ്‌ട്രേലിയൻ രോഗികളുടെ ആഗ്രഹമനുസരിച്ച് ഡോക്ടര്‍മാര്‍ക്ക് മരിക്കാന്‍ സഹായിക്കാമെന്ന നിയമം പാസാക്കിയിരുന്നു. ഓസ്‌ട്രേലിയയിലെ ഡോക്ടര്‍മാര്‍ക്കിടയില്‍ തന്നെ ഈ നിയമത്തെ പരസ്യമായി അനുകൂലിച്ച വ്യക്തിയാണ് ഡോ. നീറ്റ്ഷ്‌കേ.

എന്തൊക്കെ ആണെങ്കിലും ജീവിതം വളരെ മനോഹരമാണ് അതിനെ ആസ്വദിക്കൂ.. മരണത്തെ അതിന്റെ വഴിക്ക് വിടൂ എന്നാണ് ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണം.

Loading...

More News