അര്‍ണബിന് തരൂരിന്റെ ട്വിറ്റര്‍ മറുപടി; സാക്ഷാല്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി വരെ ഞെട്ടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2018 5:01 pm

Menu

Published on May 12, 2017 at 2:43 pm

അര്‍ണബിന് തരൂരിന്റെ ട്വിറ്റര്‍ മറുപടി; സാക്ഷാല്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി വരെ ഞെട്ടി

oxford-dictionary-tweets-about-word-farrago-used-by-shashi-tharoor

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തനിക്കെതിരായ ആരോപണത്തിന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനലിന് മറുപടി പറഞ്ഞുകൊണ്ടുള്ള ശശി തരൂര്‍ എംപിയുടെ ട്വീറ്റാണിപ്പോള്‍ സൈബര്‍ ലോകത്തെ താരം.

ആരോപണത്തെ പരുക്ഷമായി വിമര്‍ശിച്ചാണ് തരൂര്‍ ട്വിറ്ററില്‍ രംഗത്തെത്തിയത്. തനിക്കെതിരെ കൊട്ടിഘോഷിച്ച് അര്‍ണബ് ഗോസ്വാമി കൊണ്ടുവന്ന ഓഡിയോ ടേപ്പുകള്‍ നനഞ്ഞ പടക്കമായതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

എന്നാല്‍ ഇൗ ട്വീറ്റ് കണ്ട് ഞെട്ടിയത് സധാരണക്കാര്‍ മാത്രമല്ല, സാക്ഷാല്‍ ഓക്സ്ഫോര്‍ഡ് കൂടിയാണ്. തരൂരിന്റെ പ്രതികരണമല്ല, മറിച്ച് അദ്ദേഹത്തിന്റെ ഭാഷ ഏവരുടെയും ശ്രദ്ധയകര്‍ഷിക്കുകയായിരുന്നു. ആര്‍ക്കും അത്ര പെട്ടെന്ന് മനസ്സിലാക്കാവുന്നതിന് അപ്പുറത്തുള്ള കടുകട്ടി ഇംഗ്ലീഷ് വാക്കുകളായിരുന്നു തരൂരിന്റെ ട്വീറ്റില്‍.

മിക്ക ആളുകളും അറിയാത്ത വാക്കുകളുടെ അര്‍ത്ഥം തേടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി. ട്വീറ്റിലെ ‘ഫരാഗോ’ എന്ന വാക്കാണ് ഏറ്റവും കൂടുതല്‍ തിരഞ്ഞത്. ഈ വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ച് ഓക്‌സ്‌ഫോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡിക്ഷ്ണറിയെ സമീപിച്ചവരുടെ എണ്ണം കണ്ട് ഓക്‌സ്‌ഫോര്‍ഡ് അധികൃതര്‍ തന്നെ ഞെട്ടിപ്പോയി.

ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. സങ്കരം, സമ്മിശ്ര പദാര്‍ഥം എന്നെല്ലാമാണ് ‘ഫരാഗോയുടെ അര്‍ത്ഥം. ഫരാഗോയുടെ അര്‍ത്ഥം അന്വേഷിച്ച് ഓക്‌സ്‌ഫോര്‍ഡിലെത്തിയവരുടെ എണ്ണം കഴിഞ്ഞ ദിവസം വന്‍തോതില്‍ വര്‍ദ്ധിച്ചുവെന്നും തന്റെ ഒരു ട്വീറ്റില്‍ ശശി തരൂര്‍ ഈ വാക്ക് ഉപയോഗിച്ചതിന് ശേഷമാണ് ഇതുണ്ടായതെന്നുമാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ട്വീറ്റ് ചെയ്തത്.

 

Loading...

More News