കഷണ്ടി മാറാന്‍ ചികിത്സ നടത്തി പണികിട്ടിയ കഥ പങ്കുവെച്ച് സിനിമാതാരം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:02 am

Menu

Published on February 5, 2018 at 3:12 pm

കഷണ്ടി മാറാന്‍ ചികിത്സ നടത്തി പണികിട്ടിയ കഥ പങ്കുവെച്ച് സിനിമാതാരം

pakistani-actor-syed-hasans-hair-transplant-goes-wrong

കറാച്ചി: കഷണ്ടിയില്‍ തലമുടി വച്ചുപിടിപ്പിക്കാന്‍ നടത്തിയ ശസ്ത്രക്രിയയ്ക്കു പിന്നാലെ തനിക്ക് നേരിട്ട ദുരിതം പങ്കുവെച്ച് പ്രശസ്ത പാക്ക് സിനിമാതാരവും എഴുത്തുകാരനുമായ സയീദ് സാജിദ് ഹസന്‍.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ തലയില്‍ അണുബാധയേറ്റെന്നും എന്നാല്‍ അതു ചികിത്സിച്ചു മാറ്റാനാവശ്യമായ ചികിത്സകള്‍ നടത്താന്‍ തന്റെ ഡോക്ടര്‍ തയ്യാറായില്ലെന്നും ഹസന്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്‍പത് വര്‍ഷം മുന്‍പാണ് തന്റെ പരിചയത്തിലുളള ഒരു ഡോക്ടര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യട്ടെ എന്ന് ചോദിക്കുന്നത്. ഇതിനായി ഡോക്ടര്‍ തന്നെ നിരന്തരം നിര്‍ബന്ധിച്ചിരുന്നു. അന്ന് തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ രണ്ട് മാസം മുന്‍പ് താന്‍ ശസ്ത്രക്രിയ ചെയ്യാന്‍ തയ്യാറായി. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് യാതൊരു വിധത്തിലുള്ള മെഡിക്കല്‍ പരിശോധനകളും ഡോക്ടര്‍ നടത്തിയിരുന്നില്ലെന്നും ഹസന്‍ ആരോപിക്കുന്നു.

ശസ്ത്രക്രിയയുടെ ആദ്യഘട്ടം കഴിഞ്ഞതിനു പിന്നാലെ തലയില്‍ വളരെ ഗുരുതരമായ അണുബാധ ഉണ്ടായി. അതിനു പിന്നാലെ കടുത്ത പനിമൂലം പത്ത് ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കിടക്കേണ്ടിയും വന്നുവെന്നും ഹസന്‍ വിശദീകരിക്കുന്നു.

എന്നാല്‍ പനി ഗുരുതരമായിട്ടും ഇതെല്ലാം സ്വാഭാവികമാണെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. അണുബാധയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് പകരം ഉപ്പു കലര്‍ന്ന വെള്ളം കൊണ്ട് കഴുകുക മാത്രമാണ് ചെയ്തതെന്നും ഹസന്‍ ചൂണ്ടിക്കാട്ടുന്നു.

ഡോക്ടറുടെ അവഗണന തന്നെയാണ് അണുബാധ ഇത്രയും രൂക്ഷമാവാന്‍ കാരണമെന്ന് അണുബാധയേറ്റ തലയുടെ ഭാഗം കാണിച്ച് ഹസന്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ഇതുമൂലം കഴിഞ്ഞ രണ്ട് മാസമായി തന്റെ ജോലിയിലും ജീവിതത്തിലും വലിയ ദുരിതമാണ് താന്‍ അനുഭവിക്കുന്നതെന്നും ഹസന്‍ പറയുന്നു.

ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നല്ല ഡോക്ടറെ തന്നെ സമീപിക്കണമെന്നും ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഇതിനെ കുറിച്ച് വിശദമായി പഠിക്കണമെന്നുമാണ് ഹസന്‍ നല്‍കുന്ന മുന്നറിയിപ്പ്. തെറ്റായ ഡോക്ടറെ ഹെയര്‍ ട്രാന്‍സ്പ്ലാന്റിനു വേണ്ടി തിരഞ്ഞെടുത്താല്‍ പിന്നീടുള്ള അവസ്ഥ ഇങ്ങനെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...

More News