Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകൾക്കും കേന്ദ്രസർക്കാർ പാൻ കാർഡ് നിർബന്ധമാക്കുന്നു. നിലവില്‍ അക്കൗണ്ടുള്ളവരുടെ പാന്‍ നമ്പര്‍ ഫെബ്രുവരി 28-നകം ശേഖരിക്കാന്‍ ബാങ്കുകള്‍ക്ക് കേന്ദ്രധനമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഫോറം 60 പ്രകാരമുള്ള സത്യവാങ്മൂലം നല്‍കണം. ഇങ്ങനെ ചെയ്യാത്ത അക്കൗണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനാണ് സര്‍ക്കാറിന്റെ നീക്കം. എന്നാൽ ഈ നിര്‍ദേശം ജന്‍ധന്‍ അക്കൗണ്ടുപോലുള്ള ലഘു സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ബാധകമല്ല. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഫോം 60 സമര്‍പ്പിക്കണം. ഒരു ലക്ഷത്തിന് മേലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് പരിധി ഉയര്‍ത്തിയിരുന്നു. പാന്‍ നമ്പര്‍ നല്കിയിട്ടില്ലാത്ത വലിയ നിക്ഷേപമുള്ള അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന് റിസര്‍വ് ബാങ്ക് നേരത്തേ നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു.
നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകളിലെ നിക്ഷേപം പരിശോധിക്കാനുള്ള നടപടികള്‍ ആദായ നികുതി വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. അസാധുനോട്ടുകള്‍ ഏതാണ്ട് പൂര്‍ണമായി ബാങ്കുകളില്‍ തിരിച്ചെത്തിയ പശ്ചാത്തലത്തിലാണ് ബാങ്കിടപാടുകളുടെ സ്വഭാവം സൂക്ഷ്മമായി വിലയിരുത്തുന്നത്. നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവില്‍ 2.5 ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളുടെ വിവരങ്ങളും ജനുവരി 15ന് മുമ്പ് നല്കാന് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നൽകിക്കഴിഞ്ഞു. ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരുടെ വിവരങ്ങളും നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അസാധുനോട്ടുകള്‍ ഏതാണ്ട് പൂര്‍ണമായും ബാങ്കുകളില്‍ തിരിച്ചെത്തിയ പശ്ചാത്തലത്തിലാണ് ബാങ്കിടപാടുകളുടെ സ്വഭാവം സൂക്ഷ്മമായി വിലയിരുത്തുന്നത്.