ആനത്താരയല്ല; ഇത് വീട്ടിനകത്തെ 'താറാവു താര'

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2017 1:25 am

Menu

Published on July 1, 2017 at 2:29 pm

ആനത്താരയല്ല; ഇത് വീട്ടിനകത്തെ ‘താറാവു താര’

parade-of-canada-geese-and-their-juvenile-goslings-decided-to-take-a-tour-through-home

കാടിനടുത്ത പ്രദേശങ്ങളിലും റോഡുകളിലും സ്ഥിരമായി ആനകള്‍ പോകുന്ന വഴിയെ ആനത്താരയെന്നാണ് നമ്മള്‍ പൊതുവില്‍ പറയാറുള്ളത്.

എന്നാല്‍ അമേരിക്കയിലുള്ള ഓറഗണിലെ കൊളംബിയ നദിക്കരയിലെ ഡെഷ്യൂട്സില്‍ താമസിക്കുന്ന ദമ്പതികളുടെ വീടിനുള്ളില്‍ ഒരു താരയുണ്ട്, ആനത്താരയല്ല ഇത് താറാവ് താരയാണ്. സ്ഥിരമായി കാനഡ ഗൂസ് ഇനത്തില്‍ പെട്ട താറാവുകള്‍ പോകുന്നത് ഇവരുടെ വീടുവഴിയാണ്.

തോട്ടിലോ പറമ്പിലോ പാടത്തോ ആല്ലാതെ വീടിന്റെ ഒത്ത നടുവില്‍ കൂടിയാണ് താറാവുകളുടെ സഞ്ചാരം. ഇവരുടെ മകള്‍ ഐയാന്‍ സ്മിത്ത് എഴുതിയ ബ്ലോഗിലൂടെയാണ് ഈ കൗതുകമുണര്‍ത്തുന്ന വീടിനെ പറ്റി പുറം ലോകം അറിഞ്ഞത്.

വീടിന്റെ തുറന്നുവച്ച് ഒരു വാതിലിലൂടെ താറാവുകള്‍ വരിവരിയായി മറുഭാഗത്തേക്ക് പോകും. ദിവസേന വീടിനകത്തുകൂടി പോകുന്ന ഇവ വീട്ടിലുള്ളവര്‍ക്കോ വീട്ടിലുള്ളവര്‍ ഇവര്‍ക്കോ യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാറില്ല.

പത്ത് വര്‍ഷമായി ഈ ദമ്പതികള്‍ ഇവിടെയാണ് താമസിക്കുന്നത്. പക്ഷേ ആദ്യമായാണ് താറാവുകള്‍ ഇത്തരത്തില്‍ വീടിനുള്ളില്‍ സഞ്ചാരപാത കണ്ടെത്തുന്നത്.

Loading...

More News