സ്ഥിരമായി ദേഷ്യപ്പെടുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2018 10:26 am

Menu

Published on May 16, 2017 at 4:57 pm

സ്ഥിരമായി ദേഷ്യപ്പെടുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്

parenting-angry-effect-on-children

മാതാപിതാക്കള്‍ സ്ഥിരമായി ദേഷ്യപ്പെടുകയും തര്‍ക്കിക്കുകയും ചെയ്യുന്നത് കണ്ടു വളരുന്ന കുട്ടികള്‍ ദേഷ്യത്തോട് സെന്‍സിറ്റീവായി പ്രതികരിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. ജേണല്‍ ഓഫ് ഫാമിലി സൈക്കോളജിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

പഠനത്തിനായി തിരഞ്ഞെടുത്ത കുടുംബത്തിലെ അമ്മമാര്‍ക്ക് പൂരിപ്പിക്കുവാനായി ചോദ്യാവലികള്‍ നല്‍കി കുടുബങ്ങളെ മാതാപിതാക്കള്‍ തമ്മില്‍ കുറഞ്ഞ തോതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള കുടുംബങ്ങളെന്നും, കൂടിയ തോതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള കുടുംബങ്ങളെന്നും തരം തിരിക്കുകയായിരുന്നു പഠനത്തിന്റെ ആദ്യ പടി.

അതിനു ശേഷം കുട്ടികളെ ദേഷ്യം, സന്തോഷം, തുടങ്ങി വ്യത്യസ്ത ഭാവങ്ങളിലുള്ള ദമ്പതികളുടെ ചിത്രങ്ങള്‍ കാണിച്ച് അതിനോട് അവരുടെ തലച്ചോര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് പഠനം വിലയിരുത്തി. പ്രശ്‌നങ്ങള്‍ കുറഞ്ഞ അന്തരീക്ഷത്തില്‍ നിന്നുള്ള കുട്ടികളെ അപേക്ഷിച്ച് പ്രശ്‌നങ്ങളുള്ള കുടുംബങ്ങളില്‍ നിന്ന് വന്ന കുട്ടികളുടെ തലച്ചോര്‍ ദേഷ്യഭാവത്തിലുള്ള ചിത്രങ്ങളോട് കൂടുതലായി പ്രതികരിച്ചു.

വീട്ടിലെ സംഘര്‍ഷങ്ങള്‍ നോക്കികാണുന്നതു പോലെ തന്നെയാണ് ഗവേഷണത്തിനായി കണിച്ച ദേഷ്യ ഭാവത്തിലുള്ള ചിത്രങ്ങളെയും ഈ കുട്ടികള്‍ നോക്കി കണ്ടതെന്ന് ഗവേഷകര്‍ പറയുന്നു.

മാതാപിതാക്കളുടെ ദേഷ്യശീലം മക്കളെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന സത്യം തള്ളി കളയാനാവില്ല. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ സാധാരണമാണ്. അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് വിജയം.

തര്‍ക്കങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയില്ല. ആരോഗ്യകരമായ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ പങ്കാളിയെ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമാകും. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിനു മുമ്പ് തര്‍ക്കങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്.

Loading...

More News