ബസ് യാത്രക്കിടെ മരണമെത്തി; മൃതദേഹം വഴിയില്‍ തള്ളി ജീവനക്കാരുടെ ക്രൂരത

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2018 4:20 am

Menu

Published on January 12, 2018 at 12:41 pm

ബസ് യാത്രക്കിടെ മരണമെത്തി; മൃതദേഹം വഴിയില്‍ തള്ളി ജീവനക്കാരുടെ ക്രൂരത

passenger-died-in-bus-staff-put-dead-body-on-the-road

ചെന്നൈ: ബസ് യാത്രക്കിടെ മരിച്ചയാളുടെ മൃതദേഹം വഴിയില്‍ തള്ളി ജീവനക്കാരുടെ ക്രൂരത. കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നു തമിഴ്‌നാട്ടിലെ ഹൊസൂരിനു സമീപം സൂളഗിരിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം.

ബംഗളൂരുവില്‍ തൊഴിലാളിയായ തിരുവണ്ണാമലൈ സ്വദേശി രാധാകൃഷ്ണനാണ് (43) മരിച്ചത്. രോഗബാധിതനായി നാട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയിലിറക്കി വിട്ടതിനു ശേഷം കൂടെയുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ സുഹൃത്ത് വീരന്‍ സഹായം തേടി കാത്തിരുന്നത് മൂന്നു മണിക്കൂറാണ്.

സമീപവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയതും ആംബുലന്‍സിനുള്ള 9000 രൂപ നല്‍കിയതും. ബംഗളൂരു – ഹൊസൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന സര്‍ക്കാര്‍ബസിലെ കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ളവരാണു മനുഷ്യത്വരഹിതമായി പെരുമാറിയത്.

മരണവിവരം അറിഞ്ഞു ബസ് നിര്‍ത്തിയ ജീവനക്കാര്‍ വിരനോട് മൃതദേഹം ഉടന്‍ ഇറക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആംബുലന്‍സ് വിളിക്കാനോ മറ്റു സഹായങ്ങള്‍ നല്‍കാനോ തയാറായതുമില്ല.

ഇരുവരും 150 രൂപയുടെ ടിക്കറ്റ് എടുത്തിരുന്നു. ഈ പണം തിരികെ ചോദിച്ചപ്പോള്‍ പരിഹസിക്കുകയും ചെയ്തുവെന്ന് വീരന്‍ പറയുന്നു. മനുഷ്യനു യാത്രചെയ്യാനാണു ടിക്കറ്റ് നല്‍കിയതെന്നും മൃതദേഹത്തിനല്ലെന്നുമായിരുന്നു മറുപടി.

മറ്റു യാത്രക്കാര്‍ ഇടപെട്ടതോടെ ഒരു ടിക്കറ്റിന്റെ പണം തിരികെ നല്‍കി. പുറത്തിറങ്ങിയ വീരന്‍ മൃതദേഹം റോഡരികില്‍ കിടത്തി ഫോണില്‍ ആരോടോ സഹായം അഭ്യര്‍ത്ഥിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പചരിക്കുന്നുണ്ട്.

Loading...

More News