ഇനിയെങ്കിലും പേടിഎം ഉപയോഗിക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചോളൂ.. മലപ്പുറം സ്വദേശിക്ക് പോയത് 64000 രൂപ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:47 pm

Menu

Published on March 6, 2018 at 4:42 pm

ഇനിയെങ്കിലും പേടിഎം ഉപയോഗിക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചോളൂ.. മലപ്പുറം സ്വദേശിക്ക് പോയത് 64000 രൂപ

paytm-cheat-customer-64000-rupees

മലപ്പുറം: പേടിഎമ്മിലേക്ക് പണം മാറ്റിയ മലപ്പുറം സ്വദേശിക്ക് പറ്റിയ അബദ്ധം പേടിഎം ഉപയോഗിക്കുന്നവര്‍ എല്ലാം തന്നെ ഒന്ന് മനസ്സിലാക്കി വെക്കുന്നത് നന്നാകും. ജ്യോതിന്‍ തെക്കിനിയേടത്ത് എന്നയാളുടെ പണമാണ് നഷ്ടമായിരിക്കുന്നത്.

ഇദ്ദേഹം ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനായി 68,265 രൂപ പേടിഎം ആപ്പിലേക്ക് ആഡ് ചെയ്തിരുന്നു. ഒരു പ്രോജക്ടിന് വേണ്ടിയുള്ളതായിരുന്നു ഇത്രയും തുക. എന്നാല്‍ പിന്നീട് പ്രോജക്ട് റദ്ദാക്കുകയും അതിനെ തുടര്‍ന്ന് പണം റീഫണ്ടായി പേടിഎമ്മിലേക്ക് എത്തുകയും ചെയ്തു. ജോലിയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിലെ അംഗത്വ തുക കിഴിച്ച് ബാക്കി 64325 രൂപ തിരിച്ചു കിട്ടുകയായിരുന്നു. പക്ഷെ പ്രശ്‌നങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു.

തന്റെ മൊത്തം പണവും തിരികെ എടുക്കാന്‍ പറ്റാത്ത രീതിയിലായിരുന്നു. പേടിഎം ആപ്പ് ഉപയോഗിച്ച് എന്ത് വേണമെങ്കിലും വാങ്ങുകയോ റീചാര്‍ജ് ചെയ്യുകയോ ഒക്കെ ചെയ്യാം. ആ രീതിയിലുള്ള കൂപ്പണായി മാത്രമാണ് ആ തുക ലഭിക്കുക. അല്ലാതെ ഒരിക്കലും ശരിക്കുള്ള പണമായി കയ്യിലോ ബാങ്ക് അക്കൗണ്ടിലോ കിട്ടില്ല.

പേടിഎം വെബ്‌സൈറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കാനോ പേടിഎം പേയ്‌മെന്റ് സ്വീകരിക്കുന്ന വ്യാപാരികള്‍ക്ക് നല്‍കുകയോ മാത്രമേ ചെയ്യാനാകൂ. അക്കൗണ്ടിലേക്ക് മാറ്റാനോ മറ്റൊരാള്‍ക്ക് അയച്ചു കൊടുക്കാനോ സാധിക്കില്ല. ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പേടിഎമ്മിലേക്ക് ആഡ് ചെയ്യുന്ന പണം ഗിഫ്റ്റ് വൗച്ചറായി മാറുമെന്ന വിചിത്രവാദമാണ് കമ്ബനി ഉന്നയിക്കുന്നത്. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ കുടുങ്ങിയിരിക്കുകയാണ് ഈ യുവാവ്.

Loading...

More News