ഭക്ഷണത്തോടൊപ്പം നിലക്കടല കഴിച്ചാല്‍?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 20, 2018 8:13 am

Menu

Published on October 5, 2017 at 6:36 pm

ഭക്ഷണത്തോടൊപ്പം നിലക്കടല കഴിച്ചാല്‍?

peanut-for-heart-health

നിലക്കടല കിട്ടിയാല്‍ ഇടയ്ക്കിടെ കൊറിക്കുന്നത് മിക്ക ആളുകള്‍ക്കും ഇഷ്ടമാണ്. ഉത്സവപ്പറമ്പുകളിലും വൈകുന്നേരത്തെ സൊറ പറച്ചിലിനിടയിലും അലസ നടത്തത്തിലും മിക്കവരും കയ്യില്‍ ഒരു പൊതി കടല സൂക്ഷിക്കാറുണ്ട്.

എന്നാല്‍ ആരെങ്കിലും ഭക്ഷണം കഴിക്കുന്നതിനൊപ്പം നിലക്കടല കഴിക്കാറുണ്ടോ? ഇല്ല എന്നുതന്നെയായിരിക്കും ഉത്തരം. എന്നാല്‍ എങ്കില്‍ ഇനി ഭക്ഷണത്തോടൊപ്പം നിലക്കടല കഴിച്ചു തുടങ്ങാം. കാരണം ഹൃദയാരോഗ്യത്തിന് ഒരു മികച്ച മാര്‍ഗമാണ് ഭക്ഷണത്തോടൊപ്പമുള്ള ഈ നിലക്കടല തീറ്റ.

ഭക്ഷണത്തോടൊപ്പം നിലക്കടല കഴിക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും തടയുമെന്ന് യുഎസിലെ പെന്‍സില്‍വാനിയ സ്റ്റേറ്റ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുള്ളത്. അമിതവണ്ണവും പൊണ്ണത്തടിയും ഉള്ള 15 പുരുഷന്‍മാരിലാണ് പഠനം നടത്തിയത്.

ഇവര്‍ക്ക് നിയന്ത്രിത ഭക്ഷണത്തോടൊപ്പം 85 ഗ്രാം പൊടിച്ച ഉപ്പില്ലാത്ത നിലക്കടല ഷേക്കിന്റെ രൂപത്തില്‍, നല്‍കി. കണ്‍ട്രോള്‍ ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് ഇതേ പോഷകഗുണവും ഇതേ അളവുമുള്ള ഷേക്ക് നല്‍കി. പക്ഷേ നിലക്കടല അതില്‍ അടങ്ങിയിരുന്നില്ല.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്‍ട്രോള്‍ ഗ്രൂപ്പിനെ അപേക്ഷിച്ച് നിലക്കടല ചേര്‍ന്ന ഭക്ഷണം കഴിച്ചവര്‍ക്ക് രക്തത്തിലടങ്ങിയ ഒരു തരം കൊഴുപ്പായ ട്രൈഗ്ലിസറൈഡിന്റെ അളവ് 32 ശതമാനം കുറഞ്ഞതായി കണ്ടെത്തി.

ഭക്ഷണത്തോടൊപ്പം നിലക്കടല കഴിച്ചപ്പോള്‍ സാധാരണഗതിയില്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടേണ്ടതാണ്. നിലക്കടല കഴിക്കുന്നത് ഹൃദയധമനികളുടെ കോശങ്ങളെ ആരോഗ്യമുള്ളതാക്കുന്നു. കൂടുതല്‍ വഴക്കമുള്ളതായിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

എപ്പോഴൊക്കെ നമ്മള്‍ ഭക്ഷണം കഴിച്ചാലും ഭക്ഷണശേഷം ഹൃദയധമനികള്‍ക്ക് കുറച്ചു കല്ലിപ്പുണ്ടാകും. എന്നാല്‍ ഭക്ഷണത്തോടൊപ്പം നിലക്കടല കഴിച്ചാല്‍ അതു ധമനികളെ കാഠിന്യമുളളതാക്കുന്നതില്‍ നിന്നും തടയുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി.

ധമനികളുടെ കട്ടികൂടല്‍, ശരീരത്തിലെ രക്തപ്രവാഹത്തെ പരിമിതപ്പെടുത്തുകയും അതു കൊണ്ട് ഹൃദയത്തിന് കൂടുതല്‍ അധ്വാനിക്കേണ്ടതായും വരുന്നു. ഇത് കാലക്രമേണ ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും.

 

Loading...

More News