പിയേഴ്സ് സോപ്പ് ഉപയോഗിക്കുന്നവർ ഇതൊന്നു വായിക്കണേ..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:41 am

Menu

Published on September 2, 2017 at 2:32 pm

പിയേഴ്സ് സോപ്പ് ഉപയോഗിക്കുന്നവർ ഇതൊന്നു വായിക്കണേ..

pears-soap-side-effects

ചില്ലു പോലെ ട്രാൻസ്പെരന്റ് ആയ പിയേഴ്സ് സോപ്പ് ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല. കമ്പനി വാഗ്ദാനം ചെയ്യുന്ന സംശുദ്ധിയും പരിശുദ്ധിയും കണ്ട് ലോകമൊട്ടുക്കും നിരവധി പേർ നിത്യേന ഈ സോപ്പ് ഉപയോഗിച്ച് വരുന്നു. മറ്റേതു സോപ്പിനെ അപേക്ഷിച്ചും ഈ സോപ്പിനെ കുറിച്ച് നല്ലതല്ലാതെ മറിച്ചൊന്നും പറയാൻ ആർക്കും ഉണ്ടാവുകയുമില്ല. എന്നാൽ നമ്മൾ ഇതുവരെ കരുതിയ അത്ര ശുദ്ധമല്ല ഈ സോപ്പ്.

1798ലാണ് ഇ സോപ്പ് നിർമ്മിക്കപ്പെട്ടത്. ലോകത്തിലെ ആദ്യത്തെ ട്രാന്സ്പരെന്റ് സോപ്പും ഇതുതന്നെ. കാലങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾക്ക് വിധേയമായി ഈ സോപ്പ് ഇന്ന് നമ്മൾ കാണുന്ന ഈ രുപത്തിൽ എത്തിച്ചേർന്നിരിക്കുന്നു. എന്നാൽ ഈയടുത്തായി കാതലായ ചില മാറ്റങ്ങൾക്ക് പിയേഴ്സ് വിധേയമായതും നിങ്ങൾ ശ്രദ്ധിച്ചു കാണുമല്ലോ.

പണ്ട് വെറും 8 ചേരുവകൾ മാത്രമായിരുന്ന സോപ്പിൽ ഈയടുത്തായി 23 ചേരുവകൾ ഉൾക്കൊള്ളിച്ചു കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എത്ര വില കൂടുന്നുവോ അത്രയും സാധനം നന്നാവും എന്ന തെറ്റായ പൊതു ധാരണ തന്നെയാണ് ഈ സോപ്പിനെ സംബന്ധിച്ചും പറയാനുള്ളത്. അതിൽ ഉൾക്കൊള്ളിച്ചിട്ടുള്ള രാസവസ്തുക്കൾ ഏതൊക്കെയാണെന്ന് പോലും പലർക്കും അറിയില്ല എന്നതാണ് സത്യം.

സോർബിറ്റോൾ, അക്വാ, സോഡിയം പാമേറ്റ്, സോഡിയം പാം കെർനലേറ്റ്, സോഡിയം റോസിനേറ്റ്, പ്രൊപ്പലൈൽ ഗ്ലൈക്കോൽ, സോഡിയം ലാറിൽ സൽഫാറ്റ്, PEG-4, ആൽക്കഹോൾ, ഗ്ലിസറിൻ , പെർഫ്യൂം, സോഡിയം ക്ലോറൈഡ്, സോഡിയം മെറ്റാ ബൈ സൽഫേറ്റ്, ഏറ്റിഡ്രോണിക്ക് ആസിഡ് , ടെട്ര സോഡിയം EDTA, BHT, Cl 12490, Cl 47005, ബെൻസൈൽ ബെൻസൊഏറ്റ്, ബെൻസൈൽ സാലിസൈലെറ്റ്, സിന്നമൽ, യൂഗേനോൾ, ലിമോനെനെ, ലിനലൂൽ എന്നിങ്ങനെ നീളുന്നു ഈ സോപ്പിൽ ഉപയോക്കുന്ന രാസവസ്തുക്കളുടെ ലിസ്റ്റ്.

ഇതിൽ പലതും ശരീരത്തിന് യാതൊരു ഗുണവും പ്രത്യേകിച്ച് ചെയ്യില്ല എന്ന് മാത്രമല്ല കാര്യമായ ഉപദ്രവവും സൃഷ്ടിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന സോഡിയം ലാറെൽ സൽഫേറ്റ് ശരീരത്തിന് ഉള്ളിലേക്ക് ആഴത്തിൽ കടന്നു ചെല്ലുന്ന രാസപദാര്ഥമാണ്. ഇവ ചെന്ന് കൂടുന്നതോ കണ്ണ്, തലച്ചോറ്, ഹൃദയം , കരൾ തുടങ്ങിയ സ്ഥലങ്ങളിലേക്കും.

ഇത് വളരെ നേരിയ അളവിൽ മാത്രമാണ് സോപ്പിൽ ഉള്ളത് എന്നതിനാൽ പ്രത്യക്ഷത്തിൽ ശരീരത്തിന് യാതൊരു ദോഷവും വരുത്തിവെക്കില്ല എങ്കിലും സ്ഥിരമായുള്ള ഉപയോഗം ശരീരത്തിൽ കാര്യമായ കുഴപ്പങ്ങൾക്ക് കാരണമാകും. ചെറിയ കുട്ടികളുടെ കണ്ണിന്റെ വളർച്ച മുരടിപ്പിക്കൽ, മുതിർന്നവരിൽ തിമിരം തുടങ്ങി മറ്റു പല പ്രശ്ങ്ങളിലേക്കും ഇവ വഴിവെച്ചുകൊടുക്കും.

എന്നാൽ പിയേഴ്സ് സോപ്പിൽ മാത്രമല്ല ഇത്തരം പദാർത്ഥങ്ങൾ ഉൾക്കൊണ്ടിട്ടുള്ളത്. ഒട്ടുമിക്ക സോപ്പുകളുടെയും സ്ഥിതി ഇത് തന്നെയാണ്. മുകളിൽ പറഞ്ഞ ഈ രാസവസ്തുക്കളുടെ പേരുകൾ എല്ലാം തന്നെ സോപ്പിന്റെ കവറിൽ എഴുതി വെച്ചിട്ടുള്ളതിനാൽ കമ്പനിയെ പ്രത്യക്ഷത്തിൽ കുറ്റം പറയാനും സാധിക്കില്ല.

സൂക്ഷിച്ചാൽ നമുക്ക് നല്ലത് എന്നേ പറയാനൊക്കൂ. രാസപദാർത്ഥങ്ങൾ ഒന്നും തന്നെ കൂട്ടാതെ ഒരു സോപ്പ് ഉണ്ടാക്കുക എന്നത് പ്രാവർത്തികമല്ലല്ലോ. അതിനാൽ പൂർണമായും ഇവയെ തള്ളാനും പറ്റില്ല. ഈ വിഷയത്തിൽ ചെയ്യാൻ പറ്റുന്നത് കഴിവതും രാസാംശം കുറഞ്ഞ സോപ്പുകൾ ഉപയോഗിക്കാൻ ശ്രമിക്കുക എന്നത് മാത്രമാണ്.

Loading...

More News