penka-a-pregnant-red-cow-crossed-into-non-eu-serbia-from-her-farm-in-bulgaria-verdict-execution

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2018 7:56 pm

Menu

Published on June 12, 2018 at 2:57 pm

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന പശുവിന് വധശിക്ഷ..!!

penka-a-pregnant-red-cow-crossed-into-non-eu-serbia-from-her-farm-in-bulgaria-verdict-execution

ലണ്ടന്‍: അതിർത്തി കടന്ന് സെര്‍ബിയയില്‍ നിന്നും അനധികൃതമായി ബള്‍ഗേറിയയിലെത്തിയ പെങ്ക എന്ന ഗർഭിണിയായ പശുവിന് ബര്‍ഗേറിയ വധശിക്ഷ വിധിച്ചു. പശുവിന്റെ പേരിലുള്ള പ്രശ്നങ്ങൾ ഇന്ത്യയിൽ മാത്രമല്ല ഇപ്പോൾ യൂറോപ്പിലും എത്തിയിരിക്കുന്നു.

എന്നാല്‍ ഗര്‍ഭിണിയായ പശുവിനെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ക്യാമ്പയിന്‍ ഉയര്‍ന്ന് വന്നതോടെ പശുവിന്റെ വധശിക്ഷ റദ്ദാക്കിയിരിക്കുകയാണ് ഈ യൂറോപ്യന്‍ യൂണിയന്‍ രാജ്യം. സേവ് പെങ്ക എന്ന പേരില്‍ പശുവിനെ രക്ഷിക്കാനായി സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച പെറ്റീഷന് വന്‍ ജനപിന്തുണയായിരുന്നു ലഭിച്ചത്.

ഒടുവിൽ പ്രശ്നത്തിൽ യൂറോപ്യന്‍ കമ്മീഷന്റെ വരെ ഇടപെടലുണ്ടായി. തുടര്‍ന്ന് ബള്‍ഗേറിയ പശുവിന്റെ വധശിക്ഷ റദ്ദാക്കുകയും. പെങ്കയെ ഈ ആഴ്ച അവസാനം ഫാമിലേക്ക് പോകാന്‍ അനുവദിക്കുമെന്ന പ്രഖ്യാപനം ഇന്നലെ ബള്‍ഗേറിയന്‍ ഫുഡ് സേഫ്റ്റി ഏജന്‍സി പുറപ്പെടുവിക്കുകയും ചെയ്തു. പശുവിന് നല്ല ആരോഗ്യമുണ്ടെന്ന് നിരവധി ടെസ്റ്റുകളിലൂടെ ബള്‍ഗേറിയ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Loading...

More News