വീട്ടിലെ തനത് ഭക്ഷണം വില്‍ക്കാം; മൊബൈല്‍ ആപ്പുമായി ടെക്കികള്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2017 8:32 pm

Menu

Published on January 11, 2017 at 12:12 pm

വീട്ടിലെ തനത് ഭക്ഷണം വില്‍ക്കാം; മൊബൈല്‍ ആപ്പുമായി ടെക്കികള്‍

penstove-mobile-app-to-help-house-workers-for-earnings

പാചക വിരുതര്‍ക്ക് പാചകത്തിലെ നൈപുണ്യം വരുമാന മാര്‍ഗമാക്കാനുള്ള ആശയവുമായി ടെക്കികളുടെ മൊബൈല്‍ ആപ്പ്. ടെക്‌നോപാര്‍ക്കിലെ തുടക്കക്കാരായ പെന്‍സ്റ്റോവ് എന്ന കമ്പനിയാണ് ഇത്തരമൊരാശയവുമായി രംഗത്തെത്തിയിരിക്കുന്നത്.

പാചകത്തില്‍ താല്‍പ്പര്യമുള്ള വീട്ടമ്മമാര്‍ക്ക് തങ്ങള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടൊപ്പം മറ്റുള്ളവരുടെ ആവശ്യാനുസരണം വീട്ടിലെ ഭക്ഷണം തയ്യാറാക്കി നല്‍കാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുക. വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്നു തന്നെ വരുമാനം കണ്ടെത്താനും ഇതുവഴി സാധിക്കും.

ഇതിനായി ആദ്യം ചെയ്യേണ്ടത് പെന്‍സ്റ്റോവ് എന്ന അപ്പ് ഡൗണ്‍ലോഡ് ചെയ്ത് വീട്ടിലുണ്ടാക്കുന്ന വിഭവങ്ങള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. വിഭവത്തിന്റെ ചിത്രവും വിലയും ഉണ്ടാക്കാനെടുക്കുന്ന സമയവും ഓര്‍ഡര്‍ ലഭിച്ചാല്‍ എത്ര സമയംകൊണ്ട് ഭക്ഷണം ലഭ്യമാകും എന്നീ വിവരങ്ങളെല്ലം ആപ്പില്‍ നല്‍കണം.

ആവശ്യക്കാര്‍ ഈ വിവരങ്ങള്‍ കണ്ടശേഷം ആപ്പിലൂടെ തന്നെ ഓര്‍ഡര്‍ ചെയ്യുകയും വീടുകളില്‍ തയ്യാറാക്കുന്ന ഭക്ഷണം കമ്പനിയുടെ പ്രതിനിധികള്‍ ശേഖരിച്ച് ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയും ചെയ്യും. വീടുകളിലെ തനത് രുചി ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് ഏറെ സഹായകവുമാണ്.

ഈ ആശയത്തെ പറ്റി പെന്‍സ്റ്റോവ് ഡയറക്ടറായ അനീഷ് പറയുന്നത് ഇങ്ങനെയാണ്;  നൂതന സാങ്കേതികവിദ്യ  തൊഴില്‍രഹിതരായ സാധാരണക്കാര്‍ക്ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്തയില്‍ നിന്നാണ് ഇത്തരം ഒരാശയം ഉരുത്തിരിഞ്ഞത്. ആര്‍ക്കും വീട്ടിലിരുന്ന് തന്നെ സ്ഥിരവരുമാനം ഉണ്ടാക്കാമെന്നതാണ് ഇതിന്റെ പ്രധാന ഉപയോഗം. ഭക്ഷണത്തിന്റെ വില നിശ്ചയിക്കുന്നതും ഉണ്ടാക്കുന്നവര്‍ തന്നെയാണ്.

ഇതിനൊപ്പം മറ്റ് ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷം മികച്ച വിഭവങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ടാകും. ഇതിനായുള്ള പണമിടപാടുകള്‍ മുഴുവന്‍ ഓണ്‍ലൈനായാണ്. ഇതിനൊപ്പം വീടുകളില്‍ ഭക്ഷണമുണ്ടാക്കുന്നതിനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതി പത്രം ലഭ്യമാക്കാനും കമ്പനി അധികൃതര്‍ സഹായിക്കും.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News