തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തു, വ്യാപക പ്രതിഷേധം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2018 1:16 pm

Menu

Published on March 7, 2018 at 10:40 am

തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തു, വ്യാപക പ്രതിഷേധം

periyar-statue-vandalised-in-vellore-two-arrested

വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമയ്ക്കു നേരെ ആക്രമണം. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ പെരിയാര്‍ പ്രതിമയാണ് നശിപ്പിച്ചത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതിമയുടെ മൂക്കും കണ്ണടയും അക്രമികള്‍ തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേര്‍ അറസ്റ്റിലായി. ഒരാള്‍ ബിജെപിക്കാരനും മറ്റെയാള്‍ സിപിഐക്കാരനുമാണ്. രണ്ടുപേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമകളും തകര്‍ക്കുമെന്നു എച്ച്‌.രാജ ഭീഷണിപ്പെടുത്തിയിരുന്നു. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകമാണ് ആക്രമണമുണ്ടായത്.

ആരാണ് ലെനിന്‍? എന്താണ് അദ്ദേഹത്തിന് ഇന്ത്യയുമായുള്ള ബന്ധം? എന്താണ് ഇവിടുത്തെ കമ്യൂണിസ്റ്റുകാരുമായുള്ള ബന്ധം? ത്രിപുരയില്‍ ലെനിന്റെ പ്രതിമയാണു തകര്‍ത്തത്. നാളെ, തമിഴ്നാട്ടില്‍ അത് പെരിയാറിന്റേതായിരിക്കും’-എന്നായിരുന്നു പോസ്റ്റ്. ഇത് വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു രാജ.

Loading...

More News