തുടർച്ചയായി 20-ാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു Petrol, diesel price hiked again

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2021 8:46 pm

Menu

Published on June 26, 2020 at 1:25 pm

തുടർച്ചയായി 20-ാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു

petrol-diesel-price-hiked-again

തുടര്‍ച്ചയായി 20-ാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്. ഇതുപ്രകാരം ഒരു ലിറ്റര്‍ പെട്രോളിന് ഡല്‍ഹിയില്‍ 80.13 രൂപയായി. ഡീസലിനാകട്ടെ 80.19 രൂപയും. കോഴിക്കോട് 80.59 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 76.22 രൂപയും.

മുബൈയിലാകട്ടെ ഒരുലിറ്റര്‍ പെട്രോള്‍ ലഭിക്കുന്നതിന് 86.91 രൂപ കൊടുക്കണം. ഡീലസിന് അവിടെ 78.51 രൂപയുമാണ് വില. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം പ്രതിദിനം പരിഷ്‌കരിക്കാന്‍ തുടങ്ങിയപ്പോഴാണ് വില കുത്തനെ വര്‍ധിച്ചത്. അതിനുമുമ്പെ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ 13 രൂപവരെ ഉയര്‍ത്തിയത് തിരിച്ചടിയായി.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ കുറവ് രാജ്യത്തെ ഉപഭോക്താവിന് ഇതോടെ ലഭിക്കാതായി. ആഗോള വിപണിയില്‍ ബ്രന്റ് ക്രൂഡ് ബാരലിന് 41.52 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Loading...

More News