ടൈറ്റാനിക്കിലെ രക്ഷാപ്രവർത്തനങ്ങളുടെ ആൽബം ലേലത്തിന് വിറ്റ് പോയ തുക കേട്ടാൽ ആരും ഞെട്ടും.

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:12 am

Menu

Published on November 1, 2017 at 11:42 am

ടൈറ്റാനിക്കിലെ രക്ഷാപ്രവർത്തനങ്ങളുടെ ആൽബം ലേലത്തിന് വിറ്റ് പോയ തുക കേട്ടാൽ ആരും ഞെട്ടും….!!!

photos-documenting-titanic-rescue-operation-sold-for-usd-45k

ബോസ്റ്റൺ:ലോകത്തെ നടുക്കിയ വലിയൊരു കപ്പല്‍ ദുരന്തമായിരുന്നു ടൈറ്റാനിക് . 1912ല്‍ 2223 യാത്രക്കാരുമായി സതാംപ്റ്റണില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് പുറ­പ്പെ­ട്ട­താ­യി­രുന്നു ടൈറ്റാ­നിക്ക്. യാത്ര തുടങ്ങി രണ്ടു മണിക്കൂറും നാല്‍പ്പത് മിനിറ്റിനും പി­ന്നി­ട്ടപ്പോൾ മഞ്ഞുമലയിലിടി­ച്ച് കപ്പൽ ത­കരുകയായിരുന്നു .എന്നാല്‍ പിന്നീട് കല്‍ക്കരി കത്തിക്കുന്ന കോള്‍ബങ്കറില്‍ ഉണ്ടായ തീപിടുത്തമാണ് കപ്പല്‍ അപകടത്തിന്റെ യഥാര്‍ത്ഥ കാരണമെന്ന് മാധ്യമപ്രവര്‍ത്തകനായ സെനന്‍ മോലോനി സംവിധാനം ചെയ്യുന്ന ഒരു ഡോക്യുമെന്ററി അവകാശപ്പെടുകയും ചെയ്തിരുന്നു. ടൈറ്റാനിക്കിനെ എല്ലാവരും അത്ഭുതത്തോടെയായിരുന്നു നോക്കിക്കണ്ടിരുന്നത്.ടൈറ്റാനിക് ദുരന്തം ഉണ്ടായ സമയത്തുള്ള രക്ഷാപ്രവർത്തനങ്ങളുടെ ഫോട്ടോകളുള്ള ഒരു ആൽബം അന്ന് ടൈറ്റാനിക് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കപ്പലിലെ ഒരു യാത്രക്കാരൻറെ കൈവശം ഉണ്ടായിരുന്നു. ഈ ആൽബം ഇയാൾ ലേലത്തിൽ കഴിഞ്ഞ ദിവസം വിൽക്കുകയുണ്ടായി. 45,000 യു.എസ് ഡോളറിനായിരുന്നു ആൽബം വിറ്റത്. അതായത് ഏകദേശം 30 ലക്ഷം ഇന്ത്യന്‍ രൂപ. ലൂയിസ് എം ഓഗ്ഡന്‍ എന്നയാളാണ് ആൽബം വിറ്റത്. ടൈറ്റാനിക് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കപ്പലിലെ യാത്രക്കാരനായിരുന്നു ലൂയിസ് എം ഓഗ്ഡനും ഭാര്യയും.ടൈറ്റാനിക് അപകടവുമായി ബന്ധപ്പെട്ട അന്‍പതോളം ചിത്രങ്ങളാണ് ഈ ആൽബത്തിൽ ഉള്ളത്. മഞ്ഞുമലയുടെ അറ്റം ദൃശ്യമാകുന്ന ചിത്രങ്ങളും മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ നിന്നും ബോട്ടുകളിലേക്ക് യാത്രക്കാരെ മാറ്റുന്ന അപൂര്‍വചിത്രങ്ങളും ഈ ആൽബത്തിൽ ഉണ്ട്. ആൽബത്തിന് കാലപ്പഴക്കം ഉള്ളതിനാൽ ഇതിൻറെ പുറം ചട്ടയും പേജുകളും ദ്രവിച്ചിട്ടുണ്ട്. എന്നാൽ ചിത്രങ്ങൾക്കൊന്നും ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ല. ഏപ്രില്‍ 14 രാത്രി 11.40നായിരുന്നു ലോകത്തെ നടുക്കിയ ഈ കപ്പൽ ദുരന്തം ഉണ്ടായത്. പുലര്‍ച്ചെ 2.20ഓടെ 1,514 യാത്രികരുമായി ടൈറ്റാനിക്ക് അറ്റ്‌ലാന്റിക്കിൽ പൂർണ്ണമായും മുങ്ങിത്താഴുകയായിരുന്നു. ആകെ 710പേര്‍ മാത്രമാണ് ഈ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

Loading...

More News