ഇനി പറക്കും ടാക്‌സികളുടെ കാലം; ലോകത്തിലെ ആദ്യത്തെ പറക്കും ടാക്‌സിയുമായി ദുബായ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:47 am

Menu

Published on August 10, 2017 at 4:43 pm

ഇനി പറക്കും ടാക്‌സികളുടെ കാലം; ലോകത്തിലെ ആദ്യത്തെ പറക്കും ടാക്‌സിയുമായി ദുബായ്

photos-of-dubai-flying-taxis-revealed

ദുബായ് : ഹോളിവുഡ് സിനിമകളിലൊക്കെ നമ്മൾ കണ്ടു അത്ഭുതപ്പെട്ടിട്ടുള്ള പറക്കുന്ന ടാക്സികൾ യാഥാർഥ്യമാകാൻ പോകുന്നു. പുതുമയാർന്ന മാറ്റങ്ങൾ കൊണ്ട് എന്നും ലോകശ്രദ്ധ  ആകര്ഷിക്കാറുള്ള ദുബായ് തന്നെയാണ് ഇത്തവണയും നമ്മളെ അത്ഭുതപ്പെടുത്താൻ പോകുന്നത്. ദുബായ് മീഡിയ ഓഫീസ്  പുറത്തു വിട്ട ചില ചിത്രങ്ങൾ ഇവയുടെ വരവ് വിളിച്ചറിയിക്കുന്നു. ഈ വര്ഷം അവസാനത്തോടെ ട്രയൽ റണ്‍ നടത്താനാകുമെന്നാണ് പ്രതീക്ഷ.

ദുബായ് റോഡ് ടാൻസ്പോർട് അതോറിറ്റി (RTA),  Volocopter എന്ന ജർമൻ കമ്പനിയുമായി കൂടിച്ചേർന്നാണ് ഈ ഉദ്യമം പൂർത്തിയാക്കുന്നത്. ഈ പറക്കും ടാക്സികൾ വരുന്നതോടെ റോഡിലെ പോലെ തന്നെ ആകാശത്തും ഇനി  ഗതാഗതനിയമങ്ങൾ കൊണ്ടുവരേണ്ടി വരും. അത്തരത്തിലുള്ള നിയമങ്ങൾ ഉണ്ടാക്കുന്നതിനായുള്ള ദുബായ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ടവർ ആയ ബുർജ് ഖലീഫ, കടലിൽ തീർത്ത വിസ്മയങ്ങളായ  പാം  ജുമേയ്‌റ,  ബുർജ് അൽ  അറബ്  തുടങ്ങി  ലോക ഭൂപടത്തിന്റെ രൂപത്തിലുള്ള ദീപ് സമൂഹം വരെ  നീളുന്ന ദുബായ് സിറ്റിയുടെ അത്ഭുതലോകത്തേക്ക്  ഒരു പുതിയ പൊൻതൂവൽ തന്നെയായിരിക്കും ഈ പറക്കും ടാക്സികൾ. 2020 ൽ നടക്കുന്ന എക്സ്പോ ദുബായ് യോട് അനുബന്ധിച്ചു ഇനിയും വരാനിരിക്കുന്ന  ഒരുപാട് അത്ഭുതങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.

Loading...

More News