മറവിരോഗം തടയാനും വ്യായാമം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2018 3:18 pm

Menu

Published on July 27, 2017 at 6:14 pm

മറവിരോഗം തടയാനും വ്യായാമം

physical-fitness-prevent-alzheimers

ഫിറ്റ്‌നസ് കൈവരിക്കാനായി വ്യായാമം ചെയ്യുന്നവരാണ് കൂടുതല്‍ പേരും. വ്യായാമം ചെയ്യുന്നത് എല്ലാ പ്രായത്തിലുള്ളവര്‍ക്കും തികച്ചും ആരോഗ്യകരം തന്നെ. എന്നാല്‍ ഫിറ്റ്‌നസ് കൂട്ടാന്‍ മാത്രമല്ല തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും പതിവായ വ്യായാമം ഗുണകരമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

കരളിന്റെ പ്രവര്‍ത്തനം, തലച്ചോറിന്റെ വികാസം, നാഡികളുടെ പ്രവര്‍ത്തനം, പേശികളുടെ ചലനം, ഊര്‍ജ്ജ നിലകളുടെ നിയന്ത്രണം, ആരോഗ്യകരമായ ഉപാപചയ പ്രവര്‍ത്തനം എന്നിവ നിയന്ത്രിക്കുന്ന മാക്രോ നൂട്രീയന്റ് ആയ കോളിന്റെ വര്‍ദ്ധനവിനെ പതിവായുള്ള വ്യായാമം തടയും എന്ന് പഠനത്തില്‍ കണ്ടു.

നാഡീകോശങ്ങള്‍ വര്‍ദ്ധിച്ച തോതില്‍ നശിക്കുമ്പോഴാണ് കോളിന്റെ അളവ് കൂടുന്നത്. അല്‍ഷിമേഴ്‌സ് ബാധിച്ചവരിലാണ് ഈ അവസ്ഥ ഉണ്ടാകുന്നത് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലെ ഗീഥേ സര്‍വകലാശാല ഗവേഷകനായ ജോഹാന്‍സ് പാന്റെല്‍ പറഞ്ഞു.

സ്ഥിരമായുള്ള വ്യായാമം കോളിന്റെ ഗാഢത സ്ഥിരമാക്കി നിര്‍ത്തിയപ്പോള്‍ കണ്‍ട്രോള്‍ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് കോളിന്റെ അളവ് കൂട്ടി. പഠനത്തില്‍ പങ്കെടുത്തവരുടെ ഫിസിക്കല്‍ ഫിറ്റ്‌നസ് മെച്ചപ്പെട്ടതോടൊപ്പം പരിശീലന കാലത്തിനു ശേഷം ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത കൂടിയതായും കണ്ടു. വ്യായാമം ഫിറ്റ്‌നസ് മെച്ചപ്പെടുത്തുക മാത്രമല്ല. കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തില്‍ തെളിഞ്ഞു.

പഠനത്തില്‍ പങ്കെടുത്ത 65 നും 85 നും ഇടയില്‍ പ്രായമുള്ളവരുടെ ചലനസംബന്ധവും ഹൃദയസംബന്ധവും ബൗദ്ധികവുമായ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു.

പതിവായ കായികാഭ്യാസം തലച്ചോറിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെയും ഓര്‍മശക്തിയെയും എങ്ങനെ ഗുണകരമായി സ്വാധീനിക്കുന്നു എന്ന് മനസിലാക്കുകയായിരുന്നു ജെറന്റോളജിസ്റ്റുകളും സ്‌പോര്‍ട്‌സ് ഫിസിഷ്യന്‍മാരും നടത്തിയ ഈ പഠനത്തിന്റെ ലക്ഷ്യം.

പഠനത്തില്‍ പങ്കെടുത്തവരോട് എക്‌സര്‍സൈസ് ബൈക്ക് ആഴ്ചയില്‍ മൂന്നു തവണ എന്ന രീതിയില്‍ 12 ആഴ്ച അരമണിക്കൂര്‍ നേരം ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. പതിവായ വ്യായാമം, ബൗദ്ധിക നാശത്തെയും മറവി രോഗത്തെയും തടയും എന്ന് പഠനത്തില്‍ വ്യക്തമായി.

Loading...

More News