തീപിടിച്ച ശരീരവുമായി ഓടുന്ന ആനക്കുട്ടിയും അമ്മയും; ക്രൂരതയുടെ കഥപറയുന്ന ചിത്രം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:34 am

Menu

Published on November 8, 2017 at 3:35 pm

തീപിടിച്ച ശരീരവുമായി ഓടുന്ന ആനക്കുട്ടിയും അമ്മയും; ക്രൂരതയുടെ കഥപറയുന്ന ചിത്രം

picture-with-an-elephant-calf-ablaze-fleeing

ശരീരത്തിന്റെ പിന്‍ഭാഗമാകെ ആളിപ്പടരുന്ന തീയുമായി ഓടുന്ന ആനക്കുട്ടിയുടെയും അമ്മയുടെയും ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായതാണ്. അമച്വര്‍ വന്യജീവി ഫോട്ടോഗ്രഫറായ ബിപ്ലബ് ഹസ്‌റ പശ്ചിമ ബംഗാളിലെ ബങ്കൂര ജില്ലയില്‍ നിന്നു പകര്‍ത്തിയതായിരുന്നു ഈ ചിത്രം.

സാങ്ച്വറി വന്യജീവി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഈ ചിത്രം വേദനയോടെയാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. നരകം ഇവിടെയാണ് എന്ന തലക്കെട്ടോടെയാണ് ബിപ്ലബ് തന്നെ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പശ്ചിമബംഗാള്‍, അസം, ബിഹാര്‍, ഛത്തീസ്ഗഢ് എന്നിവടങ്ങളില്‍ ഇപ്പോഴും നടക്കുന്ന ക്രൂരതയാണിതെന്നും ചിത്രം ചൂണ്ടിക്കാട്ടി ബിപ്ലബ് വ്യക്തമാക്കുന്നു.

ഈ ആനക്കുട്ടിയുടെ ചിത്രം ആരെയും വേദനിപ്പിക്കുന്നതാണ്. വാലിന്റെ അറ്റത്ത് തീയുമായി ഓടുന്ന അമ്മയ്ക്ക് പുറമെ ശരീരത്തിന്റെ പിന്‍ഭാഗമാകെ ആളിപ്പടരുന്ന തീയുമായി കരഞ്ഞു കൊണ്ടോടുകയാണ് ഈ കുട്ടിയാന. ഇരുവരും റോഡിനു കുറുകെ ഓടുന്ന ചിത്രത്തില്‍ തീ കൊളുത്തിയ ശേഷം ഓടുന്ന ആള്‍ക്കൂട്ടത്തെയും കാണാം.

കാടിറങ്ങിയ ആനകള്‍ നാട്ടില്‍ എത്തുന്നതു തടയാന്‍ എന്ന പേരിലാണ് ഇത്രയും വലിയ ക്രൂരത കാണിക്കുന്നത്. കാടിറങ്ങുന്ന ആനകളുടെ നേരെ പ്ലാസ്റ്റിക് കൂടിനുള്ളില്‍ പെട്രോള്‍ നിറച്ചെറിഞ്ഞ ശേഷം തീ കൊളുത്തുകയാണു ചെയ്യുക.

വന്യജീവി വകുപ്പിന് ഇതുതടയാനും ഇതിനെതിരെ കാര്യമായ നടപടിയെടുക്കാനും ഇതുവരെ സാധിച്ചിട്ടില്ലെന്നും ബിപ്ലബ് കുറ്റപ്പെടുത്തുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരുള്‍പ്പടെ ഞെട്ടലോടെയാണ് ആനക്കുട്ടിയുടേയും അമ്മയുടേയും ഈ ദയനീയാവസ്ഥ കണ്ടു ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Loading...

More News