ചൂട് ചായ കുടിക്കുന്നവരാണോ നിങ്ങൾ ?? piping hot tea raises esophageal cancer risk

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2019 4:09 pm

Menu

Published on March 27, 2019 at 5:20 pm

ചൂട് ചായ കുടിക്കുന്നവരാണോ നിങ്ങൾ ??

piping-hot-tea-raises-esophageal-cancer-risk

നല്ലൊരു ചൂടു ചായ ഇടയ്ക്കിടെ കുടിച്ചില്ലെങ്കില്‍ ഒരു ഉന്മേഷം ഇല്ലാത്ത പോലെ തോന്നാറുണ്ടോ? നല്ല കടുപ്പത്തില്‍ ഒരു ഗ്ലാസ്സ് ചൂട് ചായ ഇടയ്ക്കിടെ കുടിക്കുന്ന ശീലക്കാര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് അന്നനാളകാന്‍സര്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു രണ്ടിരട്ടിയാണത്രേ.

തൊണ്ടയെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന കുഴലാണ് അന്നനാളം. കൂടിയ അളവില്‍ ചൂടുള്ള എന്ത് പാനീയമായാലും ഉള്ളിലെത്തുന്നത് അന്നനാളത്തിന് അപകടമാണ്. നന്നായി ചൂടായ ചായ, കോഫി, മറ്റു പാനീയങ്ങള്‍ എല്ലാം അന്നനാളത്തിന് ദോഷകരമാണെന്ന് സാരം.

ഇതിനെന്താണ് പ്രതിവിധി. ചായയും കാപ്പിയും ഇനി കുടിക്കരുത് എന്നല്ല ഇതിനര്‍ഥം. പകരം ഒരല്‍പം തണുപ്പിച്ച ശേഷം വേണം ഇവ കുടിക്കാന്‍ എന്നു മാത്രം. സ്ഥിരമായി ചൂടുള്ള പാനീയങ്ങള്‍ അന്നനാളത്തിലെത്തുമ്പോള്‍ ആണ് പ്രശ്നം. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി 50,045 ആളുകള്‍ക്കിടയില്‍ അതും 40 – 75 പ്രായക്കാര്‍ക്കിടയില്‍ നടത്തിയൊരു പഠനത്തിലാണ് ഈ കണ്ടെത്തല്‍.

തൊണ്ണൂറുഡിഗ്രി കൂടുതല്‍ ചൂടുള്ള 700 മില്ലിലിറ്റര്‍ ചായയോ കോഫിയോ സ്ഥിരം കുടിക്കുന്നവര്‍ക്ക് അന്നനാളകാന്‍സര്‍ സാധ്യത തൊണ്ണൂറുശതമാനം ആണെന്നാണ്‌ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കാന്‍സര്‍ മരണങ്ങളില്‍ ആറാം സ്ഥാനമാണ് അന്നനാളകാന്‍സറിന് എന്നാണ് കണക്കുകൾ.

Loading...

More News