വൃക്ഷങ്ങള്‍ യഥാസ്ഥാനത്തല്ലെങ്കില്‍ ദോഷം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:39 pm

Menu

Published on January 12, 2018 at 11:40 am

വൃക്ഷങ്ങള്‍ യഥാസ്ഥാനത്തല്ലെങ്കില്‍ ദോഷം

plants-around-house-as-per-vasthu

വൃക്ഷങ്ങളെയും പക്ഷിമൃഗാദികളേയും ആദരിക്കുന്നത് ഭാരതത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം തന്നെയാണ്. എങ്കിലും വീട് വെയ്ക്കുന്ന പറമ്പില്‍ വൃക്ഷങ്ങളും ചെടികളും വെച്ച് പിടിപ്പിക്കുന്നത് അവയ്ക്ക് പൊതുവേ അന്തരീക്ഷവായുവിലെ മാലിന്യങ്ങളെ നീക്കി വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുള്ളതിനാലാണ്.

അതേസമയം വീടിന്റെ കാര്യത്തില്‍ വാസ്തു നോക്കുന്നതുപോലെ തന്നെ വാസ്തുവില്‍ ഓരോ വൃക്ഷത്തിനും പ്രത്യേക സ്ഥാനം നിര്‍ണ്ണയിച്ചിട്ടുണ്ട്. യഥാസ്ഥാനത്ത് വെയ്‌ക്കേണ്ട വൃക്ഷങ്ങള്‍ സ്ഥാനം മാറിയാല്‍ അത് വീടിന് ശുഭകരമല്ല.

വായുവിന്റെ സുഗമമായ സഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലും പ്രഭാതരശ്മികള്‍ക്ക് തടസ്സമാകയാലും വടക്കുകിഴക്ക് ഭാഗത്ത് ഉയരം കൂടിയ വൃക്ഷങ്ങള്‍ക്ക് പകരം വള്ളിച്ചെടികള്‍, പൊക്കം കുറഞ്ഞ ഔഷധസസ്യങ്ങള്‍ എന്നിവ വെച്ചുപിടിപ്പിക്കുന്നതാണ് ഉചിതം. നാഗമരം, ഇത്തി, മാവ്, അമ്പഴം എന്നിവ വീടിന്റെ വടക്ക് ഭാഗത്ത് വെച്ച്പിടിപ്പിക്കാവുന്നതാണ്. പ്ലാവ്, ഇലഞ്ഞി, പേരാല്‍ എന്നിവ കിഴക്ക് ഭാഗത്താണ് ഉചിതം.

വെയിലിന്റെ കാഠിന്യം കുറയ്ക്കുവാനും ഊര്‍ജ്ജപ്രവാഹത്തെ ഉള്ളില്‍ തന്നെ തളച്ചിടുവാനും തെക്കും പടിഞ്ഞാറും ഉയരമുള്ള വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതാണ് നല്ലത്. കൂവളം, മുല്ല, തുളസി, ചെമ്പകം, പിച്ചകം, വെറ്റിലക്കൊടി, തെങ്ങ്, കവുങ്ങ് എന്നിവ പുരയിടത്തിന്റെ ഏതുഭാഗത്തും വെയ്ക്കാവുന്നതാണ്. എന്നാല്‍ കാഞ്ഞിരം, താന്നി, ചേര് എന്നിവ ഒരിടത്തും വെയ്ക്കാനും പാടില്ല. പുളി, അത്തി, കമുക്, ആഞ്ഞിലി എന്നിവ തെക്ക് ഭാഗത്താകുന്നതാണ് ഉചിതം. പടിഞ്ഞാറ് ഭാഗത്ത് തെങ്ങ്, ഏഴിലം പാല, അരയാല്‍, ആഞ്ഞിലി എന്നിവയും നല്ലതാണ്.

അന്തരീക്ഷത്തിലെയും മറ്റും വിഷാംശത്തെ വലിച്ചെടുക്കുവാനുള്ള കഴിവുള്ളവയാണ് ഇലഞ്ഞി, പേരാല്‍ എന്നിവയുടെ ഇലകള്‍. അരയാല്‍, ഏഴിലം പാല എന്നിവയ്ക്ക് അന്തരീക്ഷവായുവിനെകൂടുതലായി ശുദ്ധീകരിക്കാനും നാഗവൃക്ഷത്തിന് മണ്ണിന്റെ ഈര്‍പ്പത്തെ കൂടുതലായി വലിച്ചെടുക്കുവാനുമുള്ള കഴിവുമുണ്ട്.

Loading...

More News