ജിലേബിയുടെ രുചിക്കൊപ്പം അകത്താക്കുന്നത് പ്ലാസ്റ്റിക്ക്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2017 8:34 pm

Menu

Published on February 16, 2017 at 12:23 pm

ജിലേബിയുടെ രുചിക്കൊപ്പം അകത്താക്കുന്നത് പ്ലാസ്റ്റിക്ക്

plastic-adds-in-jilebi

മാവൂര്‍: വഴിയരികില്‍ ശര്‍ക്കര ജിലേബി ഉണ്ടാക്കുന്നത് കണ്ട് കൊതിപൂണ്ട് വാങ്ങിക്കഴിക്കുന്നവര്‍ ഇനി രണ്ടാമതൊന്ന് ആലോചിക്കുന്നത് നന്നായിരിക്കും. കാരണം നല്ല രുചിയുള്ള ശര്‍ക്കര ജിലേബിക്കൊപ്പം അകത്താക്കുന്നത് പ്ലാസ്റ്റിക്ക് കൂടിയാകും.

ഉത്സവപ്പറമ്പുകളിലും മറ്റും വെച്ച് നിര്‍മ്മിക്കുന്ന സ്ഥലങ്ങളുടെ പരിസരങ്ങളില്‍വച്ച് നിര്‍മിക്കുന്ന ശര്‍ക്കര ജിലേബിയില്‍ പ്ലാസ്റ്റിക് കവറുകള്‍ ഉരുക്കിചേര്‍ക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതരാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തെങ്ങിലക്കടവ് അങ്ങാടിക്കു സമീപത്തെ ക്ഷേത്ര പരിസരത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ശര്‍ക്കര ജിലേബി നിര്‍മിക്കുന്നതിന് പ്ലാസ്റ്റിക് കവറുകള്‍ ഉരുക്കിചേര്‍ക്കുന്നതു കണ്ടെത്തിയത്.

റോഡരികില്‍ വില്‍പനക്കുവെച്ചവയില്‍ പഴകിയ ശര്‍ക്കര ജിലേബിയും ഉണ്ടായിരുന്നു. ഇത്തരത്തില്‍ സൂക്ഷിച്ചിരുന്ന നൂറിലേറെ പഴയ ജിലേബി ചെറൂപ്പയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു.

ഇതിനിടെ ജിലേബി നിര്‍മ്മിക്കുന്നതിനായി ശര്‍ക്കര ഉരുക്കിവച്ച പാത്രത്തില്‍നിന്നാണ് പ്ലാസ്റ്റിക് കവറുകള്‍ അധികൃതര്‍ കണ്ടെത്തിയത്. ചോദിച്ചപ്പോള്‍ പ്ലാസ്റ്റിക് കവര്‍ അബദ്ധത്തില്‍ വീണതാണെന്നായിരുന്നു കച്ചവടക്കാര്‍ നല്‍കിയ മറുപടി. സംശയം തോന്നി വീണ്ടും നടത്തിയ തിരച്ചിലില്‍ കൂടുതല്‍ പ്ലാസ്റ്റിക് കവറുകള്‍  കണ്ടെത്തുകയായിരുന്നു.

ജിലേബി നിര്‍മ്മിക്കാന്‍ തയ്യാറാക്കിയിരുന്ന പാത്രത്തിനകത്ത് ഉരുകി തീരാറായ കവറുകളും കണ്ടെത്തി. ഇതോടെ ജിലേബിയും ജിലേബി നിര്‍മ്മിക്കാനായി തയാറാക്കിയ ശര്‍ക്കര പാവും അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു.

ശര്‍ക്കര ജിലേബിക്ക് തിളക്കം കൂടാനും ഉറപ്പും ബലവും ലഭിക്കാനുമാണ് നേരിയ പ്ലാസ്റ്റിക് കവറുകള്‍ ഉരുക്കിചേര്‍ക്കുന്നതെന്നാണ് സൂചന. ഇത് കാന്‍സര്‍ ഉള്‍പ്പടെ ഒട്ടേറെ മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News