മഞ്ഞക്കാര്‍ഡ് കാണിച്ച റഫറിയുടെ മുക്കിടിച്ചു പരത്തിയ കളിക്കാരന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2018 10:27 am

Menu

Published on May 3, 2017 at 3:00 pm

മഞ്ഞക്കാര്‍ഡ് കാണിച്ച റഫറിയുടെ മുക്കിടിച്ചു പരത്തിയ കളിക്കാരന്‍

player-banned-four-years-kneeing-referee-in-face

ഫുട്‌ബോളില്‍ പരസ്പരമുള്ള വൈര്യം നാം പലപ്പോഴും മൈതാനത്ത് കാണാറുണ്ട്. പലപ്പോഴും ഇതില്‍ ചിലതൊക്കെ ചെറിയ കയ്യാം കളിയിലേക്കും പോകാറുണ്ട്. താരങ്ങള്‍ തമ്മിലാകും ഇത്തരം കാര്യങ്ങള്‍ പലപ്പോഴും അരങ്ങേറുക.

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒരു മത്സരത്തിനിടെ ഉണ്ടായ കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. പോര്‍ച്ചുഗല്‍ അമച്വര്‍ താരത്തിന്റെ രോഷപ്രകടനം റഫറിയുടെ നേര്‍ക്കായിരുന്നു.  കളി നിയന്ത്രിക്കുന്ന റഫറിയോട് പ്രതിഷേധിക്കുകയും പിടിച്ചുതള്ളുകയുമൊക്കെ ചെയ്യുമെങ്കിലും ഇടിച്ചു മൂക്കില്‍ നിന്നു ചോര വരുത്താറൊന്നുമില്ല. ഇവിടെ അതുതന്നെ സംഭവിച്ചു.

34 കാരനായ മാര്‍കോ ഗോണ്‍കാല്‍വസാണ് സംഭവത്തിലെ വില്ലന്‍. കനലാസ് എഫ്‌സിയുടെ താരമാണ് മാര്‍കോ. റിയോ ടിന്റോയ്‌ക്കെതിരായ മത്സരത്തിനിടെയായിരുന്നു അനിഷ്ടസംഭവങ്ങള്‍. എതിരാളിയെ ഫൗള്‍ ചെയ്തതിന് റഫറി മഞ്ഞ കാര്‍ഡ് ഉയര്‍ത്തി.

ഇതോടെ മാര്‍കോ റഫറിയുടെ തല കുനിച്ചുപിടിച്ച് കാല്‍മുട്ടുകൊണ്ട് മൂക്കിന് ഇടിക്കുകയായിരുന്നു. ഇടി കൊണ്ട് നിലത്ത് വീണ റഫറിക്ക് നേരെ വീണ്ടും ആക്രമണത്തിന് തുനിഞ്ഞെങ്കിലും മൈതാനത്തേക്ക് ഇരച്ചെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാര്‍കോയെയും സഹതാരങ്ങളെയും നിലയ്ക്കു നിര്‍ത്തി. ഏതായാലും സംഭവത്തില്‍ മാര്‍കോയെ നാലു വര്‍ഷത്തേക്ക് വിലക്കി.

Loading...

More News