നരേന്ദ്ര മോദിയുടെ ചിത്രം നാളെ പുറത്തിറങ്ങും ; വിവേക് ഒബ്‌റോയിക്ക് പോലീസ് സംരക്ഷണം pm narendra modi biopic release vivek oberoi gets police protection

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 29, 2020 12:45 pm

Menu

Published on May 23, 2019 at 6:09 pm

നരേന്ദ്ര മോദിയുടെ ചിത്രം നാളെ പുറത്തിറങ്ങും ; വിവേക് ഒബ്‌റോയിക്ക് പോലീസ് സംരക്ഷണം

pm-narendra-modi-biopic-release-vivek-oberoi-gets-police-protection

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. നടന്‍ വിവേക് ഒബ്‌റോയി പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഒമുങ് കുമാറാണ്. വിവേക് ഒബ്‌റോയിക്കെതിരേ ഭീഷണികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് പോലീസ് സംരക്ഷണം നല്‍കിയിരിക്കുകയാണ്. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഒരുപാട് കടമ്പകള്‍ കടന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പായി ചിത്രം റിലീസ് ചെയ്യുമെന്നാണ്‌ അണിയറ പ്രവര്‍ത്തകര്‍ നേരത്തേ അറിയിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ചിത്രം പുറത്തിറക്കുന്നത് ബി.ജെ.പിയുടെ അജണ്ടയാണെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപ്പെടുകയും സിനിമയുടെ റിലീസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തിളക്കമാര്‍ന്ന വിജയം നേടിയതിനാല്‍ മോദി ചിത്രം കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്.

Loading...

More News