വേട്ടയ്‌ക്കെത്തിയ ആളെ സിംഹങ്ങള്‍ കടിച്ചുകീറി; ബാക്കിയായത് തല മാത്രം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:49 pm

Menu

Published on February 17, 2018 at 5:02 pm

വേട്ടയ്‌ക്കെത്തിയ ആളെ സിംഹങ്ങള്‍ കടിച്ചുകീറി; ബാക്കിയായത് തല മാത്രം

poacher-eaten-lions-hunting-identified

വേട്ടക്കാരനെന്നു സംശയിക്കുന്നയാളെ സിംഹങ്ങള്‍ കൊന്നുതിന്ന നിലയില്‍ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം. സിംഹങ്ങളുടെ ആക്രമണത്തിന് ശേഷം ഇയാളുടെ തല മാത്രമാണ് ശേഷിച്ചിരുന്നത്.

സമീപത്തു നിന്ന് തോക്കും വെടിക്കോപ്പുകളും കണ്ടെത്തി. അമ്പതുകാരനായ മൊസാമ്പിക് സ്വദേശി ഡേവിഡ് ബാലോയിയാണ് സിംഹങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. രണ്ടു സുഹൃത്തുക്കളും ഇയാള്‍ക്കൊപ്പം വേട്ടയ്‌ക്കെത്തിയിരുന്നു. എന്നാല്‍ ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

മൂന്നോ നാലോ സിംഹങ്ങള്‍ ചേര്‍ന്നാണ് ഇയാളെ ആക്രമിച്ചതെന്നാണ് വനപാലകരുടെ വിലയിരുത്തല്‍. പുറകില്‍ നിന്ന് സിംഹങ്ങള്‍ ആക്രമിച്ചതോ അല്ലെങ്കില്‍ ആ സമയത്ത് തോക്ക് പ്രവര്‍ത്തിക്കാതിരുന്നതോ ആകാം ഇയാളുടെ മരണത്തിലേക്ക് നയിച്ചത്. ഈ അടുത്തകാലത്ത് ഇതാദ്യമായാണ് സിംഹങ്ങള്‍ വേട്ടക്കെത്തിയ ഒരാളെ കൊന്നു തിന്നുന്നത്.

ദക്ഷിണാഫ്രിക്കയില്‍ സിംഹവേട്ട അനുവദിക്കുന്ന ഗെയിം പാര്‍ക്കുകള്‍ നിരവധിയുണ്ട്. ഇതിനു പുറമെയാണ് പ്രാദേശികരായ വേട്ടക്കാര്‍ സിംഹത്തിന്റെ ശരീര ഭാഗങ്ങള്‍ക്കു വേണ്ടി സംരക്ഷിത വനങ്ങളില്‍ വേട്ടയ്‌ക്കെത്തുന്നത്. സിംഹത്തിന്റെ പല്ലുകള്‍ക്കും കാല്‍പ്പാദങ്ങള്‍ക്കും വേണ്ടിയാണിത്.

കാല്‍പ്പാദങ്ങളും പല്ലുകളും ചൈനയില്‍ പ്രാദേശിക മരുന്നുകളുണ്ടാക്കാനായാണ് ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ ശരീരഭാഗങ്ങളുടെ കയറ്റുമതിക്ക് ദക്ഷിണാഫ്രിക്കയില്‍ നിരോധനമുണ്ടെങ്കിലും അനധികൃത കള്ളക്കടത്ത് സജീവമാണ്.

Loading...

More News