ഹെൽമെറ്റ് ധരിച്ചില്ല; പോലീസ് യുവാവിന്റെ തലക്ക് ലാത്തി കൊണ്ടടിച്ചു പരിക്കേൽപ്പിച്ചു; വീഡിയോ വൈറൽ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 8:10 pm

Menu

Published on November 30, 2017 at 6:22 pm

ഹെൽമെറ്റ് ധരിച്ചില്ല; പോലീസ് യുവാവിന്റെ തലക്ക് ലാത്തി കൊണ്ടടിച്ചു പരിക്കേൽപ്പിച്ചു; വീഡിയോ വൈറൽ

police-attack-man-not-wearing-helmet

ശംഖുമുഖം: ഹെൽമറ്റ് ധരിക്കാത്ത കാരണത്താൽ യുവാവിന്റെ തലക്ക് പോലീസ് ലാത്തി കൊണ്ടടിച്ചു പരിക്കേൽപ്പിക്കുന്ന വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്.

തമിഴ് നാട്ടിലെ കന്യാകുമാരിൽ കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറിയത്. നടുറോഡിൽ നടന്ന സംഭവം സിസിടിവി ക്യാമറയിൽ കുടുങ്ങുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ ഹെൽമറ്റിടാതെ യാത്ര ചെയ്യുന്ന ആൾ നിർത്താതെ പോകുന്നത് കണ്ട പൊലീസുകാരനാണ് അയാളുടെ തലക്ക് ലാത്തി കൊണ്ടടിച്ച് പരിക്കേൽപ്പിച്ചത്.

സംഭവത്തെ അപലപിച്ചു കൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പോലീസുകാരന്റെ ലാത്തി പ്രയോഗത്തെ വിമർശിച്ചു കൊണ്ട് നിരവധി പേരാണ് പോസ്റ്റുകളും കമെന്റുകളുമായി എത്തിയിരിക്കുന്നത്. ബൈക്ക് ഓടിച്ചയാള്‍ അധികം പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടെങ്കിലും പിന്നിലിരുന്ന യാത്രക്കാരന് കാര്യമായി പരിക്കേറ്റിട്ടുണ്ടായിരുന്നു.

Loading...

More News