ഓവിയക്കെതിരെ ആത്മഹത്യാ ശ്രമത്തിനു കേസെടുത്ത് പൊലീസ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:48 am

Menu

Published on August 12, 2017 at 10:20 am

ഓവിയക്കെതിരെ ആത്മഹത്യാ ശ്രമത്തിനു കേസെടുത്ത് പൊലീസ്

police-case-against-ovia

ബിഗ് ബോസ് പരിപാടിയില്‍ നിന്ന് സ്വയം പുറത്തുപോയതിനു പിന്നാലെ ഓവിയക്കെതിരെ ഇപ്പോഴിതാ പൊലീസ് കേസും. പരിപാടിക്കിടെ ആത്മഹത്യാ ശ്രമം നടത്തി എന്നാണ് നടിക്കെതിരെയുള്ള കേസ്. ഒരു അഭിഭാഷകന്റെ പരാതിയെ തുടര്‍ന്നാണ് നസ്രത്‌പേട്ട് പൊലീസ് ഓവിയക്കെതിരെ സമന്‍സ് അയച്ചത്.

ഷോയ്ക്കിടെ നീന്തല്‍ക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് കേസെടുക്കാനുള്ള കാരണം. നടി പരിപാടിയിലുടനീളം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. പരിപാടി വിടുന്നതിനിടയില്‍ മൂന്ന് തവണ നടി സൈകാട്രിസ്റ്റിനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ആത്മഹത്യക്ക് അവര്‍ ശ്രമിച്ചില്ലെന്ന് പേര്‍സണല്‍ സെക്രട്ടറി അറിയിച്ചു.

റിയാലിറ്റി ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവുമായി താന്‍ കടുത്ത പ്രണയത്തിലായിരുന്നു എന്നും ആ പ്രണയമാണ് തന്നെ ഷോ വിടാന്‍ പ്രേരിപ്പിച്ചെത്തുന്നും ഓവവിയ പറഞ്ഞിരുന്നു.

പത്ത് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്നും കിട്ടിയതിനെക്കാള്‍ പേരും പ്രശസ്തിയുമാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തനിക്ക് കിട്ടിയതെന്നും ഓവിയ പറഞ്ഞിരുന്നു. ആരവുമായുള്ള പ്രണയം നിയന്ത്രിക്കാന്‍ പറ്റാതെ വന്നപ്പോള്‍ സ്വയം ഷോയില്‍ നിന്നും പുറത്തുപോവുകയായിരുന്നു ഓവിയ.

Loading...

More News