പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് ; പരാതി നല്‍കാന്‍ പൊലീസുകാർക്ക് മടിക്കുന്നു… police postal ballot fraud investigation

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 6, 2020 7:52 pm

Menu

Published on May 14, 2019 at 5:31 pm

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് ; പരാതി നല്‍കാന്‍ പൊലീസുകാർക്ക് മടിക്കുന്നു…

police-postal-ballot-fraud-investigation

തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പരാതി നല്‍കാന്‍ പൊലീസുകാര്‍ മടിക്കുന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടുന്നു. സമയപരിധിക്കുള്ളില്‍ കാര്യമായ പരാതി ലഭിക്കാത്തതിനാല്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു നാളെ നല്‍കുന്ന റിപ്പോര്‍ട്ട് പൂര്‍ണമാവില്ല. അതേസമയം ക്രമക്കേടിനേക്കുറിച്ച് സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടു.

പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയുടെ ആഴം കണ്ടെത്താനാണു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടത്. സിപിഎം നിയന്ത്രിക്കുന്ന പൊലീസ് അസോസിയേഷന്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് കൊണ്ട് തന്നെ പരാതി പറയാന്‍ പൊലീസുകാര്‍ തയാറാകില്ലെന്ന ആശങ്ക തുടക്കം മുതലുണ്ടായിരുന്നു. ഇതിനൊപ്പം പരാതി നല്‍കാന്‍ ഒറ്റ ദിവസത്തെ സാവകാശം മാത്രമാണ് ക്രൈംബ്രാഞ്ച് അനുവദിച്ചതും. ഇന്നലെ വൈകിട്ട് അഞ്ചു മണിക്കകം പരാതി നല്‍കണമെന്ന നിര്‍ദേശം ഭൂരിഭാഗം പൊലീസുകാരും അറിഞ്ഞു പോലുമില്ല.

ഇതോടെ കാര്യമായ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ ഗൗരവമായ അന്വേഷണം തുടങ്ങിയിട്ടുമില്ല.അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത് പോലെ നാളെ നല്‍കുന്ന റിപ്പോര്‍ട്ടില്‍ അട്ടിമറിയുടെ യഥാര്‍ത്ഥ ചിത്രമുണ്ടാവില്ല. പകരം വിശദമായ അന്വേഷണത്തിനു കൂടുതല്‍ സമയം ആവശ്യപ്പെടുന്ന ഇടക്കാല റിപ്പോര്‍ട്ട് നല്‍കാനാണ് ആലോചന. വോട്ടെണ്ണലിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാതിരിക്കാനുള്ള തന്ത്രമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി ക്രമക്കേടിനേക്കുറിച്ചു വിശദീകരണം തേടി. സര്‍ക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും റിപ്പോര്‍ട്ട് ലഭിച്ച ശേഷം 20നു വീണ്ടും കേസ് പരിഗണിക്കും.

Loading...

More News